കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവായി. ഉടന്‍ ആശുപത്രി വിടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കുറച്ച് ദിവസം അദ്ദേഹത്തോട് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നെഗറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്.
മേദാന്ത ഹോസ്പിറ്റലിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും നന്ദി പറയുന്നു. നല്ല രീതിയില്‍ പരിചരിച്ച ജീവനക്കാരോടും പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി- ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
കഴിഞ്ഞ ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് പോസീറ്റീവ് സ്ഥിരികരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ സ്വയം ക്വാറന്റീനില്‍ പോകുകയാണെന്നും തന്റെ സമ്പര്‍ക്കത്തിലുള്ളവര്‍ എത്രയും പെട്ടെന്ന് നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Tags: amit sha-covid-negative