രാജ്യത്ത് ഭീതി വിതച്ച് പടരുകയാണ് കോവിഡ് 19 വൈറസ്. വൈറസ് വ്യാപനം തടയുന്നതിൽ ബിജെപി സർക്കാർ സ്വീകരിക്കുന്ന പല നടപടികളും വിമർശനത്തിന് ഇടയാക്കിയിട്ടുമുണ്ട്. ഈ അവസരത്തിൽ ബിജെപി നേതാവായ ഡോക്ടറുടെ അറിവില്ലായ്മയെക്കുറിച്ചുള്ള ഒരു വീഡിയോ വൈറലാകുകയാണ്.
കഴിഞ്ഞദിവസം ദേശീയചാനലായ എബിപി ന്യൂസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ വൈറലായി മാറിയത്. എബിപി ന്യൂസിലെ ചര്‍ച്ചയില്‍ ബിജെപിക്ക് വേണ്ടി ദേശീയ വക്താവ് സാംബിത് പത്രയും കോണ്‍ഗ്രസിന് വേണ്ടി പാര്‍ട്ടി വക്താവും സാമൂഹ്യമാധ്യമവിഭാഗം തലവനുമായ രോഹന്‍ ഗുപ്തയുമാണ് പങ്കെടുത്തത്.
ബിജെപി നേതാവായ സാംബിത് പത്ര, വെറും രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ഡോക്ടര്‍ കൂടിയാണ്. എംബിബിഎസ് മാത്രമല്ല, മാസ്റ്റര്‍ ഓഫ് സര്‍ജറി (എംഎസ്) ബിരുദവും നേടിയ ആളാണ്. പക്ഷെ കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്തയുടെ നിസ്സാരചോദ്യത്തിന് മുന്നില്‍ സാംബിത് പത്രയ്ക്ക് ഉത്തരം മുട്ടി. തര്‍ക്കം മൂത്ത് നില്‍ക്കുന്നതിനിടെയായിരുന്നു ഗുപ്തയുടെ ചോദ്യം. കോവിഡിന്റെ പൂര്‍ണരൂപം എന്താണെന്നായിരുന്നു ചോദ്യം.
ചര്‍ച്ചയില്‍ കത്തിക്കയറിയിരുന്ന സാംബിത് പത്രയുടെ പിടിവിട്ടു. വിഷയം മാറ്റാന്‍ പത്ര ശ്രമിച്ചെങ്കിലും ഗുപ്തയാകട്ടെ പിടി വിടാതെ നിന്നു. ഇതോടെ അവതാരക ഇടപെട്ടു. ജനറല്‍ നോളജ് അളക്കാനുള്ള വേദിയല്ല ഇതെന്നായിരുന്നു സാംബിത് പത്രയെ രക്ഷിച്ചുകൊണ്ട് അവതാരക പറഞ്ഞത്. അവതാരകയും ചോദ്യത്തിന് മറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നവരും ബിജെപിയിൽ എത്തിയാൽ അവരുടെ ബുദ്ധി കുറയുമെന്ന പ്രചരണം ശക്തമാണ്. ബിജെപിയിൽ ചേർന്ന ശേഷം അവർ മണ്ടത്തരങ്ങൾ പറയുന്നവരാകുന്നത് എങ്ങനെയെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സാംബിത് പാത്ര നേരത്തെയും അറിവില്ലാത്ത കാര്യങ്ങളുടെ പേരിൽ ചാനൽ ചർച്ചയിൽ മണ്ടനായിത്തീർന്നിട്ടുണ്ട്.
