കൊവിഡ് ഇത്രയധികം പടരാൻ കാരണം കേന്ദ്രസർക്കാർ: രൂക്ഷ വിമർശനവുമായി ഭൂപേഷ് ഭാഗല്‍

രാജ്യത്ത് കൊവിഡ് ഇത്രയധികം പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് ഛത്തീസ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് രാജ്യത്ത് എത്തുന്നവരെ വളരെ നേരത്തെ പരിശോധിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍ കൊവിഡ് ഇങ്ങനെ രാജ്യത്ത് പടരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ രോഗം ഇന്ത്യയില്‍ ഉടലെടുത്തതല്ല. രാജ്യന്താര വിമാനങ്ങളില്‍ രാജ്യത്ത് എത്തിയവരില്‍ നിന്നാണ് അത് പകര്‍ന്നത്. ദില്ലിയിലും മുംബൈയിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലും എല്ലാം വിമാനങ്ങളില്‍ എത്തിയവര്‍ക്ക് രോഗം ഉണ്ടായിരുന്നു. അവരെ അപ്പോള്‍ തന്നെ സ്‌ക്രീന്‍ ചെയ്ത് ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു.-അദ്ദേഹം പറഞ്ഞു

കൊവിഡ് 19 ഒരിക്കലും രാജ്യത്ത് പടരില്ലായിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും ഭൂപേഷ് ഭാഗല്‍ പറഞ്ഞു.അതേസമയം ഛത്തീസ്ഗഡിൽ ലോക്ക്ഡൗണ്‍ നീട്ടണോയെന്ന് ഏപ്രില്‍ 12ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Vinkmag ad

Read Previous

‘അതിജീവനത്തിന് ശേഷം ആഘോഷിക്കാം’ ലോക്‌ഡൌണ്‍ പോസ്റ്ററുമായ് മാസ്റ്റര്‍

Read Next

കേരളത്തിൽ മൂന്നാമത്തെ കോവിഡ് മരണം; മരിച്ചത് മാഹി ചെറുകല്ലായി സ്വദേശി മഹ്‌റൂഫ്

Leave a Reply

Most Popular