ഗോമൂത്ര പാർട്ടിക്കും ചാണക കേക്കിനും ശേഷം കൊവിഡിനെതിരെ പുതിയ ചികിത്സാ നിർദ്ദേശവുമായി അഖില ഭാരത ഹിന്ദു മഹാസഭ. വൈറസ് ബാധിക്കാതിരിക്കാൻ ഒരു വർഷം വരെ ദമ്പതികൾ ശാരീരിക ബന്ധഥ്തിൽ നിന്നും വിട്ടു നിൽക്കണമെന്നാണ് പുതിയ നിർദ്ദേശം.
നേരത്തെ കൊവിഡ് വൈറസ് ബാധികാകതിരിക്കാൻ ഇവർ ഗോമൂത്ര പാർട്ടി നടത്തിയിരുന്നു. ജൻ ജാഗരൺ മഞ്ചും യൂത്ത് സനാതൻ സേവ സംഘും ഗോ മൂത്ര പാർട്ടിയുടെ ഭാഗമായി. ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജയുടെ നേതൃത്യത്തിലായിരുന്നു പരിപാടി.
വലിയ വിമർശനമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ഈ പരിപാടിക്കെതിരെ ഉയർന്നത്. ലോകാരോഗ്യ സംഘടനയും വൈദ്യ ശാസ്ത്ര മേഖലയും വൈറസ് തടയാൻ ആധുനികമായ പോംവഴി തേടുമ്പോഴാണ് ഇത്തരം അപകടകരമായ നിർദ്ദേശങ്ങൾ പ്രചരിക്കുന്നത്.
രോഗം വരാതിരിക്കാൻ കുറഞ്ഞത് ഒരു വര്‍ഷം വരെ ദമ്പതികള്‍ ശാരീരിക ബന്ധങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയും ഒപ്പം ഓം നമശിവായ മന്ത്രം ജപിക്കുകയും ചെയ്യുക എന്നാണ് ഹിന്ദുമഹാസഭ പ്രസിഡൻ്റ് ചക്രപാണി മഹാരാജ് നിര്‍ദേശിച്ചത്.
പ്രായപൂര്‍ത്തിയായവരും ഈ നിര്‍ദേശം പാലിക്കണം, ശാരീരിക ബന്ധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സമയം പഠനത്തിനും സ്വയം തിരിച്ചറിയാനും രാജ്യത്തിന് ഗുണം ലഭിക്കാനും ഉപയോഗിക്കണം. ആളുകള്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചുള്ള മന്ത്രങ്ങള്‍ ജപിക്കണമെന്നും ചക്രപാണി കൂട്ടിചേര്‍ത്തു.
ഗോമൂത്ര പാർട്ടിയെ ന്യായീകരിച്ച് ചക്രപാണി പറഞ്ഞത് 21 വര്‍ഷങ്ങളായി തങ്ങൾ ഗോമൂത്രം കുടിക്കുന്നതാണെന്നാണ്. കൊവിഡിനെ ചെറുക്കാന്‍ അലോപ്പതി മരുന്നിന്റെ ആവശ്യമില്ലെന്നുമാണ് ഇവരുടെ വാദം. ഏകദേശം ഇരുന്നൂറോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. കൊവിഡ് 19 ബാധിച്ച എല്ലാ രാജ്യത്തെയും തലവന്മാര്‍ക്ക് ഗോമൂത്രം അയച്ചുകൊടുക്കാന്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചിരുന്നതായും ചക്രപാണി പറഞ്ഞിരുന്നു.
