കൊവിഡിനെ കീഴടക്കാന്‍ ഇനിയും വൈകും; മഹാമാരി ശക്തമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കോവിഡ് 19നെ തടയാനുള്ള ലോകരാജ്യങ്ങള്‍ മുഴുവനും പൊരുതുമ്പോഴും കോവിഡ് വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി ലോക ആരോഗ്യസംഘടന. കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയുണ്ട്. പല രാജ്യങ്ങളിലും രോഗവ്യാപനത്തില്‍ നേരിയ കുറവുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ രോഗം അതിവേഗം പടരുകയാണെന്ന് ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു. ടെസ്റ്റ് നടത്തുക, രോഗികളെ കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ക്വാറന്റൈന്‍ നടപ്പിലാക്കുക എന്ന സന്ദേശവും അദ്ദേഹം നല്‍കി.

ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,07000 കടന്നു. അതേസമയം പ്രശ്‌നബാധിതമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ബ്രിട്ടന്‍ അനുമതി നല്‍കി.
1,38,08000 പിന്നിട്ടു ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം. 5,07000 കവിഞ്ഞു മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരുടെ കണക്ക്. ഇതിനെ പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

അമേരിക്കയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ് തുടരുകയാണ്. 24 മണിക്കൂറില്‍ 37,9000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 315 പേര്‍ മരിക്കുകയും ചെയ്തു. കാലിഫോര്‍ണിയയില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകളും മരണവും. ബ്രസീലും റഷ്യയുമാണ് അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍. ബ്രസീലില്‍ 22, 941 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 9166 പേര്‍ മരിച്ചു. റഷ്യയില്‍ ആറായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മരണം ഉയരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയ ദക്ഷിണാഫ്രിക്കയില്‍ ആറായിരത്തിലധികം കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.കോവിഡ് നിയന്ത്രണ വിധേയമല്ലാത്ത ബ്രിട്ടന്‍ പ്രശ്‌നബാധിതമല്ലായത്ത രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കി. ജൂലൈ ഒന്നു മുതലാണ് ഇളവുകള്‍ പ്രാബല്യത്തിലാകുക.

ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളില്‍ അണുബാധയുള്ളവരുമായി സമ്പര്‍ക്കത്തിലാകുന്നവരെ കണ്ടെത്തുന്ന രീതിയിലൂടെ രോഗം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ടെഡ്രോസ് അഥനം പറഞ്ഞു.
വളരെ മോശം സാഹചര്യത്തില്‍ പോലും ഇതു സാധ്യമാണെന്ന് കിഴക്കന്‍ കോംഗോയില്‍ എബോള പൊട്ടിപ്പുറപ്പെടുന്നത് തടഞ്ഞ കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 20 സായുധ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്ന വിദൂര പ്രദേശത്ത് ദിവസം കാല്‍ ലക്ഷത്തോളം കോണ്‍ടാക്റ്റുകള്‍ കണ്ടെത്തിയതിലൂടെയാണ് ഇതു സാധ്യമായതെന്ന് ലോകാരോഗ്യ സംഘടന മേധവി പറഞ്ഞു. സമ്പര്‍ത്തിലാകുന്നവരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ഏതെങ്കിലും രാജ്യം പറയുന്നുണ്ടെങ്കില്‍ അത്് ഒഴികഴിവാണെന്നും അദ്ദേഹം പറഞ്ഞു.

Vinkmag ad

Read Previous

ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് വിലയിരുത്തൽ

Read Next

തൂത്തുക്കുടിയിലെ കസ്റ്റഡി കൊലപാതകത്തിൽ നിർണ്ണായക മൊഴി; ഹെഡ്കോൺസ്റ്റബിൾ രേവതി പോലീസിനെതിരെ സാക്ഷി പറഞ്ഞു

Leave a Reply

Most Popular