കൊലവിളി നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെ കേസെടുക്കേണ്ടെന്ന് ഡല്‍ഹി പോലീസ്; ഹൈക്കോടതിയും കലാപകാരികള്‍ക്കൊപ്പം !

ഡല്‍ഹിയില്‍ സംഘപരിവാര അക്രമങ്ങള്‍ക്ക് സാഹചര്യമൊരുക്കിയ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെ കേസെടുക്കേണ്ടെന്ന് ഡല്‍ഹി പോലീസ്. മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലയിരുന്നു പോലീസിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത ഇക്കാര്യം ചൂണ്ടികാട്ടിയത്. കപില്‍ മിശ്രക്കെതിരെ ഉടന്‍ കേസെടുക്കേണ്ടതില്ലെന്നും കോടതിക്ക് മുന്‍പില്‍ എത്തിയ ദൃശ്യങ്ങള്‍ ഗൂഢ ഉദ്ദേശ്യത്തോടെയുള്ളതാണെന്നും തുഷാര്‍ മേത്ത പറഞ്ഞു.

പരാതിക്കാരന്‍ ഇവിടെ മൂന്ന് വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ ആണ് ഹാജരാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ വേറെയുമുണ്ട്.

ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് തുഷാര്‍ മേത്തയുടെ കീഴിലുള്ള അഭിഭാഷകരാണ്. തുഷാര്‍ മേത്തയേയും മറ്റ് മൂന്ന് പേരെയുമായിരുന്നു ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരാകാന്‍ നിര്‍ദേശിച്ചത്.

പൗരത്വ നിയമപ്രശ്നത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഡല്‍ഹിഹൈക്കോടതിയില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രസംഗങ്ങള്‍ കേട്ടില്ലെന്ന് കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞപ്പോഴായിരുന്നു ജസ്റ്റിസ് എസ് മുരളീധര്‍ വീഡിയോ ക്ലിപ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

സംഘര്‍ഷത്തെ കുറിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതും ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു. അതേ സമയം കലാപത്തിനെതിരായ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് എസ് മുരളീധറിനെ രാത്രിയ്ക്ക് രായ്മാനം സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഹരജിയില്‍ അടിയന്തിര പ്രാധാന്യമില്ലെന്ന് ചൂണ്ടികാട്ടി പോലീസ് ആറാഴ്ച്ച വിശദികരണം നല്‍കാന്‍ കോടതി അനുവദിച്ചു.

Vinkmag ad

Read Previous

നാല് ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആറിന് നിർദ്ദേശം; സർക്കാരും പോലീസും ഏറ്റുവാങ്ങിയത് കടുത്ത വിമർശനം

Read Next

ഡല്‍ഹിയില്‍ ഇന്നലെ രാത്രിയും അക്രമങ്ങള്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രണ്ട് യുവാക്കള്‍ക്ക് വെടിയേറ്റു

Leave a Reply

Most Popular