ഇതുവരെ നേരിട്ടിട്ടില്ലാത്ത ഭീതിയാണ് കോവിഡ് 19 പടർന്ന് പിടച്ചതിലൂടെ ലോകം നേരിടുന്നത്. എന്നാൽ ഏത് ദുരന്തത്തെയും മനുഷ്യൻ തൻ്റെ കാരുണ്യത്താൽ അതിജീവിക്കും എന്ന് വിളിച്ചുപറയുന്ന ഉദാഹരണങ്ങളും നമുക്ക് ചുറ്റിലുമുണ്ട്. ചെറു പുഞ്ചിരിയോടെ മരണമേറ്റുവാങ്ങി നമുക്ക് ഊർജ്ജം പകരുന്നവർ.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൃത്രിമ ശ്വസനോപകരണം ഉപയോഗിക്കാന്‍ കൂട്ടാക്കാതെ ചെറുപ്പക്കാര്‍ക്കു വേണ്ടി മാറ്റിവച്ച മുത്തശ്ശിയാണ് കരുതലിൻ്റെ വ്യത്യസ്തമായ ലോകം കാണിച്ചുതരുന്നത്. ശ്വസനോപകരണം ഉപയോഗിക്കാത്തതിനാൽ ഇവർ മരണപ്പെട്ടു.
ഡോക്ടര്‍മാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഒരു ചെറുപുഞ്ചിരിയോടെ സൂസന്‍ ഹൊയ്‌ലാര്‍ട്‌സ് എന്ന 90 വയസുകാരി അതു നിരസിക്കുകയായിരുന്നു. അതിന് സൂസന്‍ കാരണവും പറഞ്ഞു..
‘എനിക്കു മനോഹരമായ ഒരു ജീവിതം ലഭിച്ചുകഴിഞ്ഞു. ഇനി കൃത്രിമ ശ്വാസത്തിന്റെ ആവശ്യമില്ല. അത് ഏതെങ്കിലും ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കാനായി ഉപയോഗിക്കൂ’ ഡോക്ടര്‍ എത്ര നിര്‍ബന്ധിച്ചിട്ടും സൂസന്‍ കൃത്രിമ ശ്വാസം സ്വീകരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ശനിയാഴ്ച മുത്തശ്ശി വിടപറയുകയും ചെയ്തു.
