കൊറോണ ബാധിതർക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം ഇല്ലാതാക്കി കേന്ദ്ര സർക്കാർ. കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ തിരുത്തിയിരിക്കുകയാണ്. ഇതിനൊപ്പം ചികിത്സാ സഹായവും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതുക്കിയ ഉത്തരവ് ഇറക്കിയത്.
കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേന്ദ്രത്തിന്റെ ഈ നടപടി കോവിഡ് 19 രോഗബാധയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ചികിത്സാ രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി.
ഇക്കാര്യം ദുരിതാശ്വാസത്തിനും സഹായത്തിനും വേണ്ടിയുള്ള ദുരിതാശ്വാസനിധിയുടെ അർത്ഥം തന്നെ ഇല്ലാതാക്കുന്നതാണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. പിൻവലിക്കപ്പെട്ട ചട്ടം, കൊറോണ വിതച്ച ദുരിതം കാരണം കഷ്ടത അനുഭവിക്കുന്നവർക്ക് വലിയ സഹായമാകുമായിരുന്നെന്നും അത് പുനസ്ഥാപിക്കണമെന്നും റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കായുള്ള കത്തിൽ പറയുന്നു.
കൊറോണ ധനസഹായം സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ തിരുത്തിയിരുന്നു. കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ ധനസഹായം നൽകുമെന്ന ഉത്തരവിലാണ് കേന്ദ്രസർക്കാർ തിരുത്തൽ വരുത്തിയത്. ഇതിനൊപ്പം രോഗബാധിതർക്കുള്ളചികിത്സാ സഹായവും കേന്ദ്രം ഒഴിവാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതുക്കിയ ഉത്തരവ് ഇറക്കിയത്.
