കൊറോണ പ്രതിസന്ധി സാമ്പത്തിക രംഗം തകര്‍ക്കുമെന്ന ഭീതിയില്‍ ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

കോവിഡിന് ശേഷമുണ്ടാകുന്ന കടുത്ത സാമ്പത്തീക പ്രതിസന്ധിയില്‍ ആശങ്കകുലനായി ജര്‍മന്‍ ധനമന്ത്രി തോമസ്‌ഷെയ്ഫര്‍ ആത്മഹത്യ ചെയ്തു. കോവിഡ് പ്രതിസന്ധി തരണം ചെയ്താലും വരാനിരിക്കുന്ന പ്രത്യാഘാതങ്ങള്‍ താങ്ങാന്‍ കഴിയുമോ എന്ന ആശങ്കയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്ന് ആത്മഹത്യ കുറിപ്പ് ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാവി മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്ന വ്യക്തിയായിരുന്നു തോമസ് ഷെയ്ഫര്‍
സംസ്ഥാനം നേരിടാന്‍ പോകുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തന്നെയില്‍ അതീവ ആശങ്കാകുലനായിരുന്നനു അദ്ദേഹം. കൊറോണാ പ്രതിസന്ധി തരണം ചെയ്താലും അടുത്തൊന്നും സാമ്പത്തിക രംഗം പൂര്‍വ്വാവസ്ഥയില്‍ ആകില്ല എന്നദ്ദേഹം ഭയന്നു. ഈ ഭീതിയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്.

അവധി ദിവസങ്ങളിലും രാത്രി 10 മണി വരെ തന്റെ ഓഫീസില്‍ ഉണ്ടായിരിക്കുന്ന തോമസ് ഷെയ്ഫര്‍ ഏറ്റവും സമര്‍ഥനായ ഭരണാധികാരിയായിരുന്നു എന്നാണ് പൊതുവേയുള്ള അഭിപ്രായം. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ആളും അവരുടെ നന്മ ആഗ്രഹിച്ച ആളും കൂടിയായിരുന്നു അദ്ദേഹം. അതേസമയം കൊറോണ മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി അദ്ദേഹത്തിന്റ ഇതുവരെയുള്ള യശസ് ഇല്ലാതാക്കും എന്ന് അദ്ദേഹം ഭയന്നു. മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലാതിരുന്ന ഇദ്ദേഹത്തിന്റെ ആത്മഹത്യ പെട്ടന്നുള്ള തീരുമാനം ആയിരുന്നു എന്നാണു കണ്ടെത്തിയിട്ടുള്ളത് ബുധനാഴ്ച്ച സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്ന വീഡിയോയില്‍ അങ്ങേയറ്റം ആഹ്ലാദവാനായിരുന്നു.

അതുപോലെ ശക്തമായ സുരക്ഷാവലയം ഉള്ള ഒരു മന്ത്രിയുടെ മൃതദേഹം എങ്ങിനെ റെയില്‍വേപാളയത്തില്‍ കണ്ടു എന്നതും ദുരൂഹമായിരുന്നു. ഇന്നലെ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ കണ്ണീരോടെ അറിയിച്ചതു അടുത്ത സുഹൃത്തുകൂടിയായിരുന്ന മുഖ്യമന്ത്രി ഫോള്‍ക്കര്‍ ബൗഫിയര്‍ ആയിരുന്നു. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിന്റെ നേതാവാണ്. ജര്‍മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. ഡച്ച് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനമാണു ഫ്രാങ്ക്ഫര്‍ട്ട്. 10 വര്‍ഷമായി ഹെസെയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് തോമസ് ആണ്. ഭാര്യയും രണ്ടു മക്കളുമുണ്ട് തോമസ് ഷോഫര്‍ക്ക്.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമാണ് ജര്‍മ്മനി. ജനസംഖ്യയുടെ 70% വരെ ബാധിക്കാനിടയുള്ള കൊറോണ വൈറസിനെ നേരിടാന്‍ ജര്‍മ്മനി സജ്ജമായിരിക്കുകയാണെന്ന് ചാന്‍സലര്‍ ഏഞ്ചെല മെര്‍ക്കല്‍ നേരത്തേ പറഞ്ഞിരുന്നു.

Vinkmag ad

Read Previous

ശവമഞ്ചം തോളിലേറ്റി ശ്മാശനത്തിലെത്തിച്ചു; ഹിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ച് മുസ്ലിം യുവാക്കള്‍; ഉത്തര്‍ പ്രദേശില്‍ നിന്നും നന്മയുള്ള വാര്‍ത്ത

Read Next

മഹാമാരിയ്ക്ക് മുന്നില്‍ ലോകം മുഴുവന്‍ പകച്ചു നില്‍ക്കുന്നു; 7,84,000 രോഗികള്‍, 38,000 മരണങ്ങള്‍, 350 കോടി ജനങ്ങള്‍ മരണഭീതിയോടെ വീടിനുള്ളിലും… 183 രാജ്യങ്ങളില്‍ രോഗബാധിതര്‍

Leave a Reply

Most Popular