കൊറോണ പ്രതിരോധ വാക്സിൻ: പ്രതീക്ഷ നൽകി പൂനെ സെറം ഇൻസ്റ്റിറ്റ‌്യൂട്ട്

ആഗോളതലത്തിൽ കോവിഡ് കേസുകൾ അനുദിനം വർധിക്കുന്നതിനിടെ പ്രതീക്ഷ നൽകുന്ന വാർത്തയുമായി പൂനെ സെറം ഇൻസ്റ്റിറ്റ‌്യൂട്ട്. നാലുമാസത്തിനുള്ളിൽ കൊവിഡ് 19ന് പ്രതിരോധ വാക്സിൻ പുറത്തിറങ്ങുമെന്ന് വാക്സിൻ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇൻസ്റ്റിറ്റ‌്യൂട്ടന്റെ മേധാവി പുരുഷോത്തമൻ നമ്പ്യാർ പറഞ്ഞു.

ഓക്സ്ഫോഡ് സർവകലാശാലയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗവേഷണ ഫലമായാണ് ഒക്ടോബറിൽ പ്രതിരോധ വാക്സിൻ പുറത്തിറങ്ങുന്നതെന്നും പുരുഷോത്തമൻ നമ്പ്യാർ പറഞ്ഞു. അഞ്ച് തരത്തിലുള്ള വാക്സിനുകളാണ് തയ്യാറാക്കുന്നതെന്നും ഇതിൽ രണ്ടെണ്ണം മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സർക്കാർ അനുമതി കിട്ടുകയാണെങ്കിൽ ഒക്ടോബറോടെ കൂടി അമ്പത് മുതൽ അറുപത് ലക്ഷം വരെ വാക്സിൻ നിർമ്മിക്കാമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പറയുന്നത്. സാധാരണ ഒരു വാക്സിൻ നിർമ്മിച്ച് വിപണിയിലെത്താൻ ആറ് മുതൽ ഏഴ് വർഷം വരെ വേണ്ടി വരാറുണ്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റുയമായുള്ള സഹകരണം കൊണ്ടാണ് ഇത്ര പെട്ടന്ന് വാക്സിൻ നി‌ർമ്മിക്കാനായതെന്നും പുരുഷോത്തമൻ നമ്പ്യാർ പറഞ്ഞു.

 

Vinkmag ad

Read Previous

കൂർത്ത തെറികളുമായി ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം; ചുരുളിയുടെ ട്രെയിലറിന് വൻ സ്വീകരണം

Read Next

ഷംന കാസിം ബ്ലാക്മെയില്‍ കേസിൽ നിർമ്മാതാവിനും പങ്ക്; പോലീസ് അന്വേഷണം പുരോഗിക്കുന്നു

Leave a Reply

Most Popular