കൊറോണ പടരുമ്പോള്‍ മുങ്ങിയ ആള്‍ ദൈവങ്ങള്‍ തള്ളുമായി രംഗത്ത്; അമൃതാനന്ദമയി കൊറോണ മുന്‍കൂട്ടി പ്രവചിച്ചു !

കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിച്ചപ്പോള്‍ മാളത്തിലൊളിച്ച ആത്മീയ നേതാക്കള്‍ ഇപ്പോള്‍ പതിയെ തലപ്പൊക്കി തുടങ്ങിയിട്ടുണ്ട്. പേടിച്ച് പിന്മാറിയതല്ല, ജനങ്ങള്‍ക്ക് ദോഷമാകാതിരിക്കാനുള്ള മുന്‍കരുതാലാണ് തങ്ങള്‍ നടത്തുന്നതെന്ന വാദവും ഇക്കൂട്ടര്‍ നിരത്തുന്നുണ്ട്. ഒപ്പം 2020ല്‍ കൊറോണ ബാധയുണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിച്ചിരുന്നു എന്നുള്ള കഥകളടക്കമാണ് ഇവര്‍ നിരത്തുന്നത്. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമം അടച്ചതും അമൃതാനന്ദമയി ആര്‍ക്കും തന്നെ ദര്‍ശനം നല്‍കുന്നില്ലായെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ അമൃതാനന്ദമയി മഠത്തില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയാണിപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. മഠത്തിന്റേതായി പുറത്തു വന്നിട്ടുള്ള ഒരു അറിയിപ്പ് വൈറലാകുകയാണ്.
മക്കളേ, കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ലോകമെമ്പാടുമുള്ള ആളുകള്‍ വളരെയധികം ഭയവും ഉത്കണ്ഠയും ആശയക്കുഴപ്പവും അനുഭവിക്കുന്നു. എല്ലാവരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ഈ സാഹചര്യത്തെ മറികടക്കാനായി കൂട്ടായി പരിശ്രമിക്കുകയും അങ്ങനെ ഈ വിഷമകരമായ സമയത്തെ നേരിടുകയും ചെയ്യണം.

ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളില്‍ നിന്ന് ആശ്രമത്തിന് നിര്‍ദ്ദശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആശ്രമം പാലിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ നടപടികളും അവര്‍ വിശദമായി നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മക്കള്‍ എല്ലാവരും സാഹചര്യത്തിന്റെ തീവ്രത മനസ്സിലാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വിനാശകരമായിരിക്കും. അത് മക്കള്‍ക്കെല്ലാവര്‍ക്കും മനസ്സിലാകുമെന്ന് അമ്മ പ്രതീക്ഷിക്കുന്നു.

അമ്മയെ സംബന്ധിച്ചിടത്തോളം അമ്മ മരണമടക്കമുള്ള ഒന്നിനെയും ഭയപ്പെടുന്നില്ല. അമ്മയുടെ ഒരേയൊരു ആഗ്രഹം അവസാന ശ്വാസം വരെയും മക്കളെ ആശ്ലേഷിക്കുകയും,മക്കള്‍ക്ക് സാന്ത്വനവും ആശ്വാസവും നല്‍കുകയും വേണം എന്നതാണ്. ശാരീരികമായ അസ്വകര്യം മൂലമോ സാഹചര്യങ്ങളെക്കുറിച്ചുള്ള ഭയം മൂലമോ ഏതെങ്കിലും ദുരന്തം അല്ലെങ്കില്‍ പകര്‍ച്ചവ്യാധി എന്നിവ കാരണമോ കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അമ്മ ഒരൊറ്റ പരിപാടി പോലും ഒഴിവാക്കിയിട്ടില്ല. എന്നിരുന്നാലും, ഈ മഹാമാരിയെക്കുറിച്ച് ലോകം മുഴുവന്‍ ഭയപ്പെടുമ്പോള്‍ അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ട ഉത്തരവാദിത്തം അമ്മയ്ക്കുണ്ട്.

ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടാതെ ധൈര്യത്തോടെ അവയെ അഭിമുഖീകരിക്കാന്‍ ആദ്ധ്യാത്മികതയും വേദാന്തവും നമ്മെ പഠിപ്പിക്കുന്നു. എന്നിരുന്നാലും, നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ അത് പ്രായോഗികമാണോ? നിങ്ങളുടെ വീടിന് പുറത്ത് ഒരു തീവ്രവാദി കാത്തിരിക്കുന്നു എന്ന് കരുതുക. നിങ്ങള്‍ വാതില്‍ തുറന്ന് പുറത്തുവരുന്ന ആ നിമിഷം, അവന്‍ നിങ്ങളെ ആക്രമിക്കും. ഈ വൈറസിന്റെ അവസ്ഥയും സമാനമാണ്. നിലവിലെ സാഹചര്യത്തില്‍, നമ്മുക്ക് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും ഈശ്വര കൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

വിദേശത്ത് നിന്ന് ഭാരതത്തിലേക്ക് വരുന്നവര്‍, ഭാരതത്തില്‍ നിന്ന് പുറത്തു പോകുന്നവര്‍, രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നവര്‍ എന്നിവരും ശുപാര്‍ശ ചെയ്യുതിരിക്കുന്ന മുന്‍കരുതലുകള്‍ പാലിക്കുകയും വളരെ ശ്രദ്ധാലുക്കളായിരിക്കുകയും വേണം. ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളില്‍ ഒരാള്‍ക്ക് വൈറസ് ഉണ്ടെങ്കില്‍, അത് മറ്റ് യാത്രക്കാരിലേക്കും വ്യാപിച്ചേക്കാം. അതിനാല്‍, രാജ്യത്ത് വരുമ്പോഴും പൊതുവായി യാത്ര ചെയ്യുമ്പോഴും ദയവായി വളരെയധികം ശ്രദ്ധിക്കുക.

മനുഷ്യന്‍ പ്രകൃതിയോട് ചെയ്ത സ്വാര്‍ത്ഥമായ കാര്യങ്ങള്‍ ഇപ്പോള്‍ ഇത്തരം പകര്‍ച്ചവ്യാധികളുടെ രൂപത്തില്‍ തിരിച്ചെത്തുകയാണ്. ഇതുപോലെയുള്ള മഹാമാരികളും പ്രകൃതിദുരന്തങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് 2002ല്‍ തന്നെ അമ്മ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അപ്പോഴാണ് അമ്മ ഓം ലോകാ സമാസ്ത സുഖിനോ ഭവന്തു എന്ന് ജപിക്കണമെന്നു നിര്‍ദേശിച്ചത്.

ലോകമെമ്പാടുമുള്ള അമ്മയുടെ മക്കളോട് ദിവസേന ഇത് ചൊല്ലാന്‍ പ്രേരിപ്പിച്ചു. 2020ല്‍ ഇത്തരം ചില ബുദ്ധിമുട്ടുകള്‍ വരുമെന്ന് അമ്മയ്ക്ക് തോന്നിയതിനാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലോകശാന്തിക്കായി ”വെള്ള പുഷ്പങ്ങളുടെ ധ്യാനം” ആവിഷ്‌കരിക്കുകയും ഏവരെയും അത് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.അതിനാല്‍ നമ്മുടെ ഹൃദയംഗമമായ പ്രാര്‍ത്ഥനകള്‍ പരമാത്മാവില്‍ സമര്‍പ്പിക്കുകയും അവിടുത്തെ കൃപക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അങ്ങനെ മനുഷ്യരാശി നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രയാസകരമായ സാഹചര്യത്തെ അതിജീവിക്കാന്‍ നമുക്ക് കഴിയട്ടെ. ഈ സാഹചര്യം മറികടക്കാന്‍ കൃപ അനുഗ്രഹിക്കട്ടെ.

നമുക്ക് ഈശ്വരനോട് ഹൃദയംഗമമായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും കൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ഈ വിധത്തില്‍, മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഈ പ്രയാസകരമായ സാഹചര്യത്തെ അതിജീവിക്കാന്‍ നമുക്ക് കഴിയട്ടെ. കൃപയോടെ, നിലവിലെ സാഹചര്യം ഉടന്‍ കടന്നുപോകട്ടെ എന്നാണ് അമൃതാനന്ദമയി മഠത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.
ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ വ്യാപകമായി പടര്‍ന്നു പിടിക്കുമ്പോള്‍ എല്ലാ രോഗങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അവസാനമാണ് തങ്ങളുടെ സാമീപ്യമെന്ന് ലോകത്തെ പറഞ്ഞു വിശ്വസിപ്പിച്ച ആള്‍ദൈവങ്ങള്‍ പോലും പിന്നോട്ടു പോകുകയാണ്.

ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് അമൃതാനന്ദമയീ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പക്ഷേ ഇത്തരത്തിലുള്ള അറിയിപ്പുകള്‍ പുറത്തു വിടാനും രോഗം വരുമെന്ന് മുന്‍കൂട്ടി കണ്ട് പ്രവചിച്ചിരുന്നതായും രോഗ പ്രതിരോധശേഷി കൂട്ടാനുള്ള മാര്‍ഗങ്ങളടക്കം നിര്‍ദേശിക്കാനും ഈ ആത്മീയാചര്യരൊന്നും മടി കാണിക്കുന്നില്ലായെന്നതാണ് വാസ്തവം. ദയവു ചെയ്ത് എല്ലാവരും സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. അതുമാത്രം മതി. കൊറോണയെ കേരള മണ്ണില്‍ നിന്ന് തുരത്താന്‍ ടീച്ചറമ്മയും സര്‍ക്കാരും മുന്നിലുള്ളപ്പോള്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല.

Vinkmag ad

Read Previous

അമേരിക്കന്‍ പ്രസിണ്ടന്റ് ട്രംപിനൊപ്പം ഫോട്ടോയ്ക്ക് നിന്ന ബ്രസിലിയന്‍ പ്രസ് സെക്രട്ടറിയ്ക്ക് കൊറോണ; വൈറ്റ് ഹൗസ് ഞെട്ടലില്‍

Read Next

ദേവനന്ദയുടെ മരണം: ശാസ്ത്രീയ പരിശോധന ഫലം പുറത്ത്; വെള്ളവും ചെളിയും ഉള്ളിൽ ചെന്നു മരിക്കാൻ ഇടയാകുന്ന സാഹചര്യം

Leave a Reply

Most Popular