കൊറോണ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന എയർ ഇന്ത്യക്ക് പാകിസ്ഥാൻ്റെ ആദരം; നിങ്ങളുടെ പ്രവർത്തിയിൽ അഭിമാനിക്കുന്നെന്ന് പാകിസ്ഥാൻ

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ലോകമെമ്പാടും നിരവധി ദുരിതാശ്വാസ പ്രവത്തനങ്ങൾ നടത്തിയ എയർ ഇന്ത്യയ്ക്ക് പാകിസ്ഥാൻ്റെ അഭിനന്ദനം. പാകിസ്ഥാൻ എയർ കണ്ട്രോളറാണ് എയർ ഇന്ത്യയെ പ്രശംസിച്ചത്.

മുംബെയിൽ  നിന്നും ഫ്രാങ്ക്ഫുർട്ടിലേക്ക് പ്രത്യേക സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെയാണ് പാകിസ്ഥാൻ അഭിനന്ദിച്ചത്. രാജ്യത്ത് അകപ്പെട്ട യൂറോപ്യൻ പൗരൻമാരെയും വഹിച്ചുകൊണ്ട് എയർ ഇന്ത്യ പറന്നുയർന്നത്. ഈ യാത്രയ്ക്കിടയിലാണ് പാക്സ്ഥാന്റെ അഭിനന്ദന സന്ദേശമെത്തിയത്.

പാക് അതിർത്തി കടന്നപ്പോൾ അവരുടെ സന്ദേശമെത്തി: “അസ്-സലാമു അലൈക്കും ഇത് കറാച്ചി കൺട്രോൾ ദുരിതാശ്വാസ വിമാനങ്ങൾക്കായി എയർ ഇന്ത്യയെ സ്വാഗതം ചെയ്യുന്നു, ” എയർ ഇന്ത്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

“നിങ്ങൾ ഫ്രാങ്ക്ഫർട്ടിനായി ദുരിതാശ്വാസ വിമാന സർവീസ് നടത്തുകയാണെന്ന് സ്ഥിരീകരിക്കുക,” എടിസി ചോദിച്ചു, അതിന് എയർ ഇന്ത്യ പൈലറ്റ് “സ്ഥിരീകരിക്കുന്നു” എന്ന് മറുപടി നൽകി.

ഇത്തരം ദുഷ്‌കരമായ സമയങ്ങളിൽ വിമാന സർവീസുകൾ നടത്തിയതിൽ അഭിമാനമുണ്ടെന്ന് പാകിസ്ഥാൻ എടിസി പൈലറ്റുമാരോട് പറഞ്ഞു. “ഒരു മഹാമാരിയാൽ നിങ്ങൾ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഗുഡ് ലക്ക്!” എടിസി പറഞ്ഞു.

“വളരെ നന്ദി,” ഫ്ലൈറ്റ് ക്യാപ്റ്റൻ പ്രതികരിച്ചു. കറാച്ചിയോട് സമീപം പറക്കാൻ പാകിസ്ഥാൻ എടിസി അനുവദിച്ചതിനാൽ 15 മിനിറ്റ് പറക്കൽ സമയം ലാഭിച്ചുവെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറഞ്ഞു.

Vinkmag ad

Read Previous

അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആളുകള്‍ ലോക്ക്ഡൗണിനെ തള്ളിപ്പറയും മുന്നറിയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Read Next

സിനിമാ താരം കലിംഗാ ശശി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ഹാസ്യ നടന്‍

Leave a Reply

Most Popular