കൊറോണ തടയാൻ ചാണകവും ഗോമൂത്രവും; വീണ്ടും ബിജെപി എംഎൽഎയുടെ മണ്ടത്തരം

ലോകം കൊറോണ ഭയത്തിലാണ്. അമേരിക്കയിലടക്കം മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. ഫലപ്രദമായി തടയാൻ സാധിക്കാതെ പരക്കുകയാണ് വൈറസ്. ചൈനയടക്കം 73 രാജ്യങ്ങളിലായി ഒരു ലക്ഷത്തിനടുത്ത് ജനങ്ങളെ കൊറോണ ബാധിച്ചിരിക്കുകയാണ്.

ഇന്ത്യയിലും കൊറോൺ ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. ഏവരും ജാഗ്രതയിലാണ് കഴിയുന്നത്. എന്നാൽ ഇതിനിടയിൽ മണ്ടത്തരവുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സുമൻ ഹരിപ്രിയ.

കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ചാണകത്തിനും ഗോമൂത്രത്തിനും കഴിയുമെന്നാണ് അസമിലെ എംഎല്‍എ സുമന്‍ ഹരിപ്രിയ നിയമസഭയില്‍ പറഞ്ഞത്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഭേദമാക്കാനും ഗോമൂത്രത്തിനും ചാണകത്തിനും കഴിയുമെന്നും സുമന്‍ അവകാശപ്പെട്ടു.

‘ചാണകം വളരെ ഉപകാരപ്രദമായതാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഗോമൂത്രം തളിക്കുമ്പോള്‍ അത് ഒരു പ്രദേശത്തെ ശുദ്ധീകരിക്കുന്നു. കൊറോണ വൈറസിനെ ഭേദമാക്കാന്‍ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് സമാനമായ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’- സുമന്‍ പറഞ്ഞു.

Vinkmag ad

Read Previous

യദിയൂരപ്പ സർക്കാർ തമ്മിൽ തല്ലി ഇല്ലാതാകുന്നു; കൂറ്മാറി എത്തിയവരും പാർട്ടി നേതാക്കളും രണ്ടുവഴിക്ക്

Read Next

മധ്യപ്രദേശിലും റിസോർട്ട് രാഷ്ട്രീയം പയറ്റാൻ ബിജെപി; എട്ട് ഭരണക്ഷി എംഎൽഎമാരെ റിസോർട്ടിൽ എത്തിച്ചു

Leave a Reply

Most Popular