മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജിയ ആലുവ സ്വദേശിയ്ക്ക് അമ്പതിനയിരം രൂപ പിഴയൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. കൊറോണയുടെ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍ ഇത് കോടതിയെ പരിഹാസ്യമാക്കാനുള്ള ഹരജിയാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ആലുവ സ്വദേശി ജി. ജ്യോതിഷിന്റെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി പിഴയൊടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇത്തരക്കാര്‍ കോടതിയെ പരിഹസിക്കുകയാണെന്നും കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപെടുത്തുകയാണ് എന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു.
അതേസമയം, കൊറോണയെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ മാനദണ്ഡം ലംഘിക്കുകയാണ് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ചെയ്യുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധിഖ് പറഞ്ഞു. പുതിയ കൗണ്ടറുകള്‍ ആരംഭിക്കും, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കും തുടങ്ങിയ കാര്യങ്ങള്‍ പച്ചക്കള്ളമാണ്. മദ്യക്കച്ചവടമാണ് സംസ്ഥാനത്തെ പ്രധാന ഉത്തരവാദിത്വം എന്നതാണ് സര്‍ക്കാര്‍ നയമെന്നും സിദ്ധിഖ് വ്യക്തമാക്കി.
