കൊറോണ വൈറസ പടരുന്നതിനിടെ ധാരാളം അന്ധവിശ്വാസങ്ങളും സമൂഹത്തിൽ പ്രചരിക്കുകയാണ്. ഇത്തരം പ്രചരണങ്ങളും വിശ്വാസങ്ങളും ഒരു യുവാവിൻ്റെ നാവ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
പശുവിൻ്റെ മൂത്രംവും ചാണകവും കുടിക്കുകയും തിന്നുകയും ചെയ്താൽ കൊറോണയെ പ്രതിരോധിക്കാമെന്ന് വ്യപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു എന്നാൽ ഇത്തരം ആന്ധവിശ്വാസങ്ങൾക്കെതിരെ കേന്ദ്രം തന്നെ നിലപാടെടുത്തു.
എന്നാൽ ഇഷ്ട ദേവി സ്വപ്നത്തിലെത്തി പറഞ്ഞതിൽ പ്രകാരം വൈറസിനെ തുരത്താൻ സ്വന്തം നാവ് മുറിച്ച് നൽകിയിരിക്കുകയാണ് മധ്യപ്രദേശിലെ മോറേന ജില്ലക്കാരനായ വിവേക് ശര്‍മ(20) എന്ന യുവാവ്.
കഴിഞ്ഞ പതിനഞ്ച് മാസങ്ങളായി ഗുജറാത്തിലെ സുയ്ഗാമിലെ ഭവാനി മാത അമ്പലത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു വിവേക്. സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും നാവ് മുറിച്ച് കളഞ്ഞാല്‍ തന്റെ ഗ്രാമത്തില്‍ നിന്ന് കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ കഴിയുമെന്ന് പറയുകയായിരുന്നുവത്രെ. തുടര്‍ന്ന് ഇയാള്‍ ഗുജറാത്തിലെ നടേശ്വരി മാതാ അമ്പലത്തിലെത്തി ബ്ലേയിഡ് കൊണ്ട് നാവ് മുറിക്കുകയായിരുന്നു.
