കോവിഡിന് പിന്നില്‍ ചൈനയാണെന്ന വാദവുമായി വീണ്ടും അമേരിക്കന്‍ പ്രസിണ്ടന്റ് ഡൊണാള്‍ഡ് ട്രംപ്. മനുഷ്യനിര്‍മിതമായ വൈറസ് ചൈനയിലെ വുഹാനില്‍ നിന്ന് പുറത്ത് വിട്ടതാണെന്ന് തെളിയിക്കുന്ന േേരഖകള്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി.
നേരത്തെ പ്രസിഡന്റ് ട്രംപിന്റെയും വിദേശകാര്യ സെക്രട്ടറി മൈക്ക് പെന്‍സിന്റെയും അവകാശവാദങ്ങള്‍ അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളി കളഞ്ഞിരുന്നു. ചൈനയ്ക്കെതിരായ നീക്കം ശക്തമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ചൈനയ്ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ആലോചിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസില്‍ യോഗം ചേര്‍ന്നു.
കൊറോണ വൈറസ് വ്യാപനം തുടങ്ങിയതിന്റെ ആദ്യഘട്ടത്തില്‍ മുതല്‍ ട്രംപ് ചൈനയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു ഘട്ടത്തിലും ഇതിന് അമേരിക്കന്‍ ഏജന്‍സികള്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല. അധികം വൈകാതെ ചൈനക്കെതിരായ ആരോപണങ്ങള്‍ അവസാനിപ്പിച്ച ട്രംപ് പിന്നീട് ചൈനീസ് പ്രസിഡന്റ് ഷീ ജെന്‍ പിങ്ങുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ അടുത്ത കാലത്തായി വീണ്ടും ആരോപണം ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റോയ്ട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ആരോപിച്ചിരുന്നു.
ജോ ബൈഡനെ ജയിപ്പിക്കാന്‍ വേണ്ടി ചൈന ശ്രമിക്കുകയാണെന്നും വ്യാപാര കരാറും ചൈനയ്ക്കെതിരെ സ്വീകരിച്ച മറ്റ് ശക്തമായ നടപടികളുമാണ് ഇതിന് കാരണമെന്നുമായിരുന്നു ട്രംപിന്റെ വാദം. വൈറസ് ബാധ ഉണ്ടായതു മുതല്‍ അത് ഫലപ്രദമായി തടയാനോ മുന്നറിയിപ്പുകള്‍ നല്‍കാനോ ചൈന തയ്യാറായില്ലെന്ന് നേരത്തെ മുതല്‍ ട്രംപ് ആരോപിക്കുന്നതാണ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത് ചൈന ലോകാരോഗ്യ സംഘടനയില്‍നിന്ന് ചൈന വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ്. എന്നാല്‍ ചൈന സ്വീകരിച്ച നിലപാടുകളെ പിന്തുണയ്ക്കുന്ന സമീപനമാണ് ലോകാരോഗ്യ സംഘടന സ്വീകരിച്ചത്
