ലോക്ക്‌ഡൗണിനിടെ ഒരു ശുഭവാർത്ത. രണ്ട് വർഷം മുമ്പ് കാണാതായ ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് സൂചന ലഭിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗം ജസ്നയുടെ അടുത്തെത്തിയെന്നും സൂചന.
കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് മോധാവി ടോമിന്‍ ജെ തച്ചങ്കരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജസ്നയെ കണ്ടെത്തിയെന്നും ഇല്ലെന്നും പറയാനാവില്ലെന്നാണ് ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
2018 മാര്‍ച്ച് 22 ന് മുക്കൂട്ടുതറയില്‍ നിന്നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജസ്‌നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. പല ഘട്ടങ്ങളിലായി പല നാടുകളിലായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പെണ്‍കുട്ടി കാണാമറയത്ത് തുടരുകയായിരുന്നു.
ജസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയങ്ങളും പലരും ഉയര്‍ത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും പിന്നീട് ജസ്‌നയെ കണ്ടെത്താനായിരുന്നില്ല.
ബംഗളൂരുവിലും ചെന്നൈയിലും ഗോവയിലും പൂനയിലും ജസ്നയെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ആ വഴിക്കെല്ലാം പലവട്ടം ക്രൈംബ്രാഞ്ച് സംഘം തെരഞ്ഞിരുന്നു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായക സൂചനയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്.
