കൊന്നും കൊലവിളിച്ചും ഞങ്ങളെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട …… സംഘിഭീകരതയ്ക്ക് മുന്നിലും പതറാതെ ഷഹിന്‍ബാഗിലെ പോരാളികള്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ തെരുവുകളിലുയര്‍ന്ന സഹോദരങ്ങളുടെ അലമുറയിട്ട കരച്ചില്‍ ഷാഹിന്‍ബാഗിലെ സമര പന്തലിലെ ഒരോരുത്തരെയും ചുട്ടുപൊള്ളിക്കുന്നുണ്ട്…. അവിടെ നിന്നും വരുന്ന ഞെട്ടിയ്ക്കുന്ന വാര്‍ത്തകള്‍ കേട്ട് നെഞ്ചുപിടയ്ക്കുന്നുണ്ട്…. പക്ഷെ ഞങ്ങളെ കൊന്നും കൊലവിളിച്ചും ഈ സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഷഹിന്‍ബാഗിലെ പോരാളികള്‍ പറയുന്നു…..

‘ഇത് വീട്ടിലിരുന്ന് ടിവിയിലൂടെ കാര്യങ്ങള്‍ അറിയുകയും കാണുകയും ചെയ്യേണ്ട സമയമല്ല. ജനങ്ങള്‍ പുറത്തേക്കിറങ്ങി പോരാടേണ്ട സമയമാണ്’- ഷഹീന്‍ബാഗ് സമരപ്പന്തലിലെ അംന ഫഹീം പറയുന്നു. അവര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കികയാണ്. എന്നാല്‍ അത് നടക്കാന്‍ പോവുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ സമരം സമാധാനപരമായി തന്നെ തുടരും’-

വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് കഴിഞ്ഞ കുറച്ചു ദിവസമായി ഷഹീന്‍ബാഗിലെ പോരാളികള്‍. അമര്‍ഷവും ആശങ്കയും നിറഞ്ഞ നാളുകള്‍. അവര്‍ക്ക് ഏറെയൊന്നും ദൂരെയല്ലാതെ, ഒരു വിളിപ്പുറത്തെന്നോണമാണ് മുസ്‌ലിങ്ങള്‍ക്കു നേരെ ഒരു കൂട്ടം പൊലിസിന്റെ സഹായത്തോടെ കൊലവിളി നടത്തുന്നത്. തങ്ങളുടെ സഹോദരങ്ങളെ കൊന്നൊടുക്കുന്നത്.

ജീവനോപാധികളെല്ലാം തീവെച്ചു നശിപ്പിച്ചിരിക്കുന്നു. ഇനിയിമിനിയും നശിപ്പിക്കുമെന്നും കൊല്ലുമെന്നും അവര്‍ ഭീഷണി മുഴക്കുന്നു. ഷഹീന്‍ബാഗ് തുടച്ചുനീക്കുമെന്നുമുണ്ട് ഭീഷണി. എന്നാല്‍ അതൊന്നും ഇവരെ കുലുക്കുന്നില്ല. നിങ്ങള്‍ കൊന്നൊടുക്കിക്കോളൂ. എന്നാല്‍ കരിനിയമം പിന്‍വലിക്കാതെ ഈ സമരമുഖത്തു നിന്ന് പിന്നോട്ടില്ലെന്ന് അവിടുത്തെ ആബാലവൃദ്ധവും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

‘കഴിഞ്ഞ കുറച്ചു ദിവസമായി രാജ്യത്ത് നടക്കുന്ന സംഭവകള്‍ ലജ്ജാകരമാണ്. രാജ്യതലസ്ഥാനമാണ് ഡല്‍ഹി. അവിടെ സര്‍ക്കാര്‍ ഉറങ്ങുകയാണോ’- മറ്റൊരു സമരപോരാളി മെഹ്റുന്നിസ ചോദിക്കുന്നു. മുസ്ലിം ജനതയെ വെറുപ്പാണെന്ന് സര്‍ക്കാര്‍ തന്നെ തെളിയിച്ചിരിക്കുകയാണ് എന്‍.ആര്‍.സി മുതല്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ വരെയുള്ള സംഭവങ്ങളിലൂടെ. സമരപ്പന്തലിലെ മറ്റൊരംഗം തരന്നൂം ബീഗം ചൂണ്ടിക്കാട്ടുന്നു.

Vinkmag ad

Read Previous

നാല് ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആറിന് നിർദ്ദേശം; സർക്കാരും പോലീസും ഏറ്റുവാങ്ങിയത് കടുത്ത വിമർശനം

Read Next

ഡല്‍ഹിയില്‍ ഇന്നലെ രാത്രിയും അക്രമങ്ങള്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രണ്ട് യുവാക്കള്‍ക്ക് വെടിയേറ്റു

Leave a Reply

Most Popular