സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ വർദ്ധിച്ച് വരികയാണ്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വലിയ സംഘം പോലീസ് വലയിലായി. ആറുപേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
കൊല്ലം റൂറൽ ജില്ലയിൽ ഓപ്പറേഷൻ ചൈൽഡ് പോണാഗ്രാഫി ഹണ്ടിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ജില്ലാ സൈബർസെല്ലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റുകൾ.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ശാസ്താംകോട്ട, മനക്കര കിഴക്ക്, ശ്രീ മന്ദിരത്തിൽ അഭിൻ (20), കടക്കൽ ഗോവിന്ദമംഗംലം കോക്കോട്ടുകോണം, അംബിക വിലാസത്തിൽ അനുരാജ് (25), കൊട്ടാരക്കര കിഴക്കേക്കര നേതാജി നഗർ ആഞ്ഞിലിവേലിൽ അഖിൽ എബ്രഹാം (25) , പുത്തൂർ വെണ്ടാർ പാണ്ടറ പാലന്റഴികത്ത് താഴതിൽ വീട്ടിൽ അഭിജിത്ത് (21), അഞ്ചൽ കരുകോൺ പുത്തയം സ്വദേശിയായ 16 വയസ്സുകാരൻ, അഞ്ചൽ അലയമൺ തടത്തിൽ പുത്തൻ വീട്ടിൽ അനുസെൽജിൻ എന്നിവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
