കൊച്ചി പച്ചാളത്ത് രണ്ട് പേരെ പെട്രോള്‍ ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ഫിലിപ്പാണ് ആത്മഹത്യ ചെയ്തത്. പൊള്ളലേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. വധശ്രമത്തിന് പിന്നിലെ കാരണം പോലീസ് അന്വേഷിക്കുകയാണ്
ബുധാനാഴ്ച്ച വൈകീട്ട് 7 മണിയോടെ എറണാകുളം പച്ചാളത്താണ് സംഭവം നടന്നത്. പച്ചാളം ഷണ്‍മുഖം റോഡില്‍ ചായക്കട നടത്തുന്ന പങ്കജാക്ഷന്റെയും ചായ കുടിക്കാനെത്തിയ റിജിലിനേയും നേരെയാണ് ആക്രമണമുണ്ടായത്. ഓട്ടോയില്‍ വന്നിറങ്ങിയ ഫിലിപ്പ് ഇരുവരുടെയും ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പിന്നീട് ഓട്ടോ ഓടിച്ച് 2കിലോമീറ്റര്‍ ദൂരം പോയ ശേഷം ഫിലിപ്പ് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി. വധശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സാരമായി പൊള്ളല്ലേറ്റ പങ്കജാക്ഷനേയും റിജിലിനേയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്ത ഫിലിപ്പ് വടുതല സ്വദേശിയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
