കേരള കോൺഗ്രസിലെ പടലപ്പിണക്കത്തെത്തുടർന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്നും പുറത്താക്കി. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജി വെച്ച് ജോസഫ് വിഭാഗത്തിന് നൽകണമെന്ന യുഡിഎഫ് തീരുമാനം അനുസരിക്കാൻ തയാറാവത്തതോടെയാണ് നടപടി.
ജോസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ ധാര്‍മികമായ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ജോസ് കെ മാണി വിഭാഗത്തെ പങ്കെടുപ്പിക്കില്ലെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.
കോൺഗ്രസിൻെറയും മറ്റ് ഘടകകക്ഷികളുടേയും കൂട്ടായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പല തവണ സമവായ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാന്‍ തയ്യാറായില്ല. മുന്നണിയിലെ ലാഭനഷ്ടം തല്‍ക്കാലം നോക്കുന്നില്ലെന്നും പല തവണ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ബെന്നി ബഹനാന്‍ വ്യക്തമാക്കി.
