കേരളത്തെ ഭയപ്പെടുത്തുന്ന കാലാവസ്ഥാ പ്രവചനം: കാലവര്‍ഷം നേരത്തെ എത്തും; അതിതീവ്ര മഴയ്ക്ക് സാധ്യത

ഇത്തവണയും കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തുമെന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞവര്‍ഷത്തെ അതേ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

പ്രളയം ഉണ്ടാകുന്ന തരത്തില്‍ മഴയുടെ ഭാവം മാറിയില്ലെങ്കിലും ഡാമുകള്‍ നിറയും. നദികള്‍ കരകവിയാം.കോവിഡ് പോയാലും ഇല്ലെങ്കിലും കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മദ്ധ്യപൂര്‍വ്വ ശാന്തസമുദ്രനിരപ്പിലെ ഉഷ്മാവാണ് കേരളത്തില്‍ മഴയുടെ തോത് നിര്‍ണയിക്കുന്ന പ്രധാന ഘടകം. അവിടെ തണുപ്പാണ്. അതുകൊണ്ട് മഴമേഘങ്ങള്‍ക്ക് കട്ടികൂടും. ആ മേഘങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ പശ്ചിമഘട്ടം കടന്നുപോകില്ല. അവിടെ തട്ടി മഴയായി സംസ്ഥാനത്ത് പെയ്തിറങ്ങും.

സംസ്ഥാനത്ത് ഇക്കുറി വേനല്‍മഴ പകുതിപോലും കിട്ടിയില്ല. വേനല്‍മഴ മാര്‍ച്ച് 1 മുതല്‍ മേയ് 31വരെ കിട്ടേണ്ടത് 379.7 എം.എം ആണ്. കിട്ടിയത് 169.6 എം.എം മാത്രവും. 210.1മില്ലീമീറ്ററിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് സംസ്ഥാനത്ത് താപനില ഒന്നര മാസമായി കൂടുതലാണ്. പകല്‍ 35 ഡിഗ്രിക്ക് താഴെ താപനിലയും രാത്രി താപനിലന 26ന് താഴെയും പോയിട്ടില്ല. അത് വായു ചൂടുപിടിക്കാനും വടക്കുപടിഞ്ഞാറന്‍ കാറ്റ് ഇവിടെ വീശിയടിക്കാനും ഇടയാക്കും. ഇതും നല്ല മഴയ്ക്ക് അനുകൂലഘടകമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

Vinkmag ad

Read Previous

ഗംഗാ ജലം ഉപയോഗിച്ച് കൊറോണ ചികിത്സ; കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ നിർദ്ദേശം മെഡിക്കൽ റിസർച്ച് കൌൺസിലിന്

Read Next

ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ ഇന്നുമുതല്‍ എത്തും; ആദ്യ ദിവസമെത്തുന്നത് 368 പേര്‍

Leave a Reply

Most Popular