കേരളത്തിൽ ഇന്ന് 11 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരാൾ മാത്രമാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 രോഗമുക്തി നേടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂർ-7, കോഴിക്കോട്-2, മലപ്പുറം-1, കോട്ടയം- 1 എന്നിങ്ങനെയാണ് രോഗം പോസിറ്റീവ് ആയവരുടെ കണക്ക്. നെഗറ്റീവായ വ്യക്തി പാലക്കാട്ടുകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ 437 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇപ്പോള്‍ ചികിത്സയിലുള്ളത് 127 പേരാണ്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്. വീടുകളില്‍28, 804 പേരും ആശുപത്രിയില്‍ 304 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 20,821 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19,998 പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് രോഗം സ്ഥീരികരിച്ച 11 പേരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അഞ്ച് പേര്‍ വിദേശത്തുനിന്നും വന്നവരാണ്.
കോഴിക്കോട് രോഗംസ്ഥീരികരിച്ചവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കണ്ണൂര്‍ ജില്ലക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും പുറത്തുനിന്നും ട്രെയിനില്‍ വന്നവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
