കേരളത്തില്‍ വീണ്ടും മഹാപ്രളയമോ..? തമിഴ്‌നാട് വെതര്‍മാന്റെ പ്രവചനത്തില്‍ ആശങ്കയോടെ മലയാളികള്‍

കോവിഡിനുശേഷം കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം മഹാപ്രളയമോ…. ? കാലാവസ്ഥ പ്രവചന രംഗത്ത് വിശ്വാസ്യത തെളിയിച്ച തമിഴ്‌നാട് വെതര്‍മാന്‍ എന്നറിയപ്പെടുന്ന പ്രദീപ് ജോണാണ് കേരളത്തില്‍ ഈ കാലവര്‍ഷത്തില്‍ പ്രളയത്തിന്റെ സൂചനകള്‍ നല്‍കുന്നത്. തമിഴ്‌നാട് മൊത്തം വെതന്‍മാന്റെ കാലാവസ്ഥ നിരീക്ഷണണങ്ങളാണ് വിശ്വാസത്തിലെടുക്കുക. ഔേേദ്യാഗികമായ അംഗീകാരമൊന്നുമില്ലെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെതര്‍മാന്റെ കാലാവസ്ഥ പ്രവര്‍ചനങ്ങള്‍ കിറികൃത്യമാണ്. അത് കൊണ്ട് തന്നെ കേരളം വീണ്ടും ആശങ്കയിലാവുകയാണ്.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഹാട്രിക്ക് പ്രളയമെന്ന നിഗമനം പങ്കുവെച്ചത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് തമിഴ്‌നാട് വെതര്‍മാന്‍. 20ാം നൂറ്റാണ്ടില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമുണ്ടായ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തെ പ്രളയ വര്‍ഷങ്ങള്‍ ഈ നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

1920 കളില്‍ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കേരളത്തില്‍ പ്രളയം സൃഷ്ടിച്ചിരുന്നു. 1922 മുതല്‍ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. 21ാം നൂറ്റാണ്ടില്‍ സമാനമായ മഴയാണ് 2018ല്‍ കേരളത്തിന് ലഭിച്ചതെന്നും 2019ല്‍ 2300 ലധികം ലഭിച്ച മഴ 2020 ലും ആവര്‍ത്തിക്കുമോ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

തമിഴ്‌നാട് വെതര്‍മാന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

1920കളിലാണ് കേരളത്തില്‍ അധികമഴ തുടര്‍ച്ചയായി മൂന്നു വര്‍ഷം ലഭിച്ചത്. ജൂണിനും സെപ്റ്റംബറിനുമിടയിലുള്ള തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ 2049 മില്ലിമീറ്റര്‍ മഴ ചുരുങ്ങിയത് ലഭിക്കാറുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടില്‍ കേരളത്തിന് പൊതുവെ കുറഞ്ഞ അളവിലുള്ള മണ്‍സൂണ്‍ മഴയാണ് ലഭിച്ചിരുന്നത്.

2007ല്‍ 2786 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നത് മാത്രമാണ് ആശ്വാസം. എന്നാല്‍ 2018ല്‍ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവെച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 2517മില്ലിമീറ്റര്‍ മഴയാണ് 2018ല്‍ ലഭിച്ചത്.2 007ലും 2013ലും ലഭിച്ച മഴയുടെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും കുറഞ്ഞസമയത്തിനുള്ളില്‍ ഏറ്റവും കൂടിയ അളവില്‍ മഴ ലഭിച്ചതാണ് 2018ല്‍ പ്രളയത്തിനിടയാക്കിയത്.

1924, 1961, 2018 വര്‍ഷങ്ങള്‍ കേരളത്തില്‍ ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വര്‍ഷങ്ങളാണ്. 1920കളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ രേഖപ്പെടുത്തിയ മഴയുടെ അളവ് ചുവടെ കൊടുക്കുന്നു.

1922- 2318മിമീ
1923- 2666മിമീ
1924-3115മിമീ
അടുത്ത നൂറ്റാണ്ടില്‍
2018- 2517മില്ലീമീറ്റര്‍
2019-2310മിമീ
2020-?

Vinkmag ad

Read Previous

കണ്ണൂരിലേത് പോക്‌സോ ജിഹാദ് ! പുതിയ ആരോപണവുമായി സംഘപരിവാര്‍

Read Next

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു; അവസാന കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു

Leave a Reply

Most Popular