കൊവിഡ് ഭീതിയ്ക്ക് പിന്നാലെ കേരളത്തില്‍ നിപ്പ വൈറസ് പടരുമെന്ന മുന്നറിയിപ്പും സംസ്ഥാനത്തെ ആരോഗ്യമേഖലയെ ആശങ്കയിലാഴ്ത്തുന്നു. നിപ്പയെ കൂടാതെ കുരങ്ങ് പനിയും വിവിധ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന ഭിതിയിലാണ് കേരളം.
നിപ്പ വൈറസ് വാഹകരായ വവ്വാലുകളുടെ പ്രജനന കാലമായതിനാലാണ് ഈ മുന്നറിയിപ്പ് . പ്രജനന കാലത്ത് വവ്വാലുകളുടെ ശരീരത്തില്‍ വൈറസിന്റെ അവസ്ഥ കൂടുതലായിരിക്കും. ഇത് സാധാരണ വവ്വാലുകളെ ബാധിക്കാറില്ലെങ്കിലും മനുഷ്യരില്‍ അത് വലിയ പ്രശ്നങ്ങള്‍ ഉളവാക്കുമെന്ന് അന്താരാഷ്ട്ര ജര്‍ണലായ വൈറസ സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.രണ്ടുവര്‍ഷം തുടര്‍ച്ചയായി മേയ്, ജൂണ്‍ മാസങ്ങളിലാണ് കേരളത്തില്‍ നിപ റിപ്പോര്‍ട്ടുചെയ്തത്. രോഗം വരുന്നത് തടയാന്‍ സജ്ജമായി ഇരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
16 പേരുടെ ജീവനാണ് കോഴിക്കോടു മാത്രമായി നിപ കവര്‍ന്നത്. ആദ്യ മരണമെന്ന് കരുതുന്ന പേരാമ്പ്രയിലെ സാബിത്തിന്റേത് നിപ്പാ എന്ന് സ്ഥിരീകരിക്കാനായില്ലായിരുന്നു. രണ്ട് പേര്‍ രോഗത്തെ അതിജീവിച്ചു. കൃത്യം ഒരു വര്‍ഷ ശേഷം കൊച്ചിയിലും ഒരു നിപ്പാ ബാധ. അവിടെയും അതിജീവനത്തിന്റെ കാഴ്ച നാം കണ്ടു. ഈ യുദ്ധത്തിന് ജീവഭയമില്ലാതെ മുന്നിട്ടിറങ്ങിയവര്‍ ഏറെയുണ്ട്.
വൈറസ് വാഹകരാണെങ്കിലും തനതായ പ്രതിരോധശേഷിയുള്ളതിനാല്‍ ഇവ വവ്വാലുകളെ ബാധിക്കാറില്ല. എന്നാല്‍, പ്രജനനകാലത്ത് അവയുടെ പ്രതിരോധശേഷി കുറയും. ഈ സമയത്ത് വവ്വാലുകളുടെ സ്രവങ്ങളില്‍ നിപ്പാ വൈറസ് കൂടുതലായിരിക്കും. ഇവയുമായി സമ്പര്‍ക്കത്തില്‍ വരുന്ന മധ്യവര്‍ത്തിയില്‍നിന്നാണ് മനുഷ്യരില്‍ രോഗം വരുക.
അതേസമയം രോഗം പടരാനുള്ള കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും വവ്വാലില്‍ നിന്നു തന്നെയാണ് ഈ വൈറസ് എത്തിയതെന്നാണ് വിലയിരുത്തല്‍. പഴം ഭക്ഷണമാക്കുന്ന വവ്വാലിന്റെ കുഞ്ഞില്‍നിന്നോ അല്ലെങ്കില്‍ വവ്വാല്‍ ഭക്ഷിച്ച പഴത്തില്‍നിന്നോ ബാധിച്ചെന്നാണ് അനുമാനിക്കുന്നത്. രണ്ടുതരം നിപ്പ വൈറസാണ് രോഗം പടത്തിയതെന്നാണ് കണ്ടെത്തല്‍. നിപ്പ വൈറസ്ബി, നിപ്പ വൈറസ്എം എന്നിവ. ഇതില്‍ ഇന്ത്യയിലും ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്ത ബിക്കാണ് മരണനിരക്ക് കൂടുതല്‍. മലേഷ്യയില്‍ നിപഎം ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
നിപ വൈറസ്
