പ്രവാസികള്‍ക്ക് കേരളത്തിലേക്ക് വരാൻ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതില്‍ ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 25 വരെ വിദേശത്ത് നിന്ന് വരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. 25നുള്ളില്‍ പരിശോധന സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പരിശോധന സർട്ടിഫിക്കറ്റില്ലാതെ ആരും തിരികെയത്തേണ്ടെന്നുതന്നെയാണ് സംസ്ഥാന സർക്കാർ നിലപാട്. സുരക്ഷ മുൻനിർത്തിയാണ് ഇതെന്ന് സർക്കാർ ആവർത്തിച്ചു.
നാളെ മുതൽ കൂടുതൽ വിമാനങ്ങൾ ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിൽ വലിയ ആശങ്ക നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജൂൺ 25 വരെ ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
