കേരളത്തിലെ രോഗികൾ എത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കും: വിചിത്ര വാദവുമായി കർണാടക

കേരള കർണാടക അതിർത്തി റോഡ് തുറന്നു നൽകാനാവില്ലെന്ന നിലപാട് വ്യക്തമാക്കി കർണാടക സർക്കാർ. മംഗലാപുരത്തെ റോഡാണ് തുറക്കാൻ സാധിക്കില്ലെന്ന് സർക്കാർ കേരള ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.   കാസർകോട് ജില്ലയിൽ കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിൽ അത് കർണാടകയിലേക്ക് വ്യാപിക്കാതെ ശ്രദ്ധിക്കേണ്ടതിനാലാണ് ഇതെന്നും വാദിച്ചു.

കൊറോണ ചികിത്സകൾക്കാണ് മംഗലാപുരത്തെ ആശുപത്രികൾ ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്നും, ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള രോഗികൾ എത്തുന്നത് ബുദ്ധിമുട്ടാണെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. അതേസമയം, അടച്ച വയനാട്, കണ്ണൂർ അതിർത്തികൾ തുറക്കാമെന്ന് കർണാടകം ഹൈക്കോടതിയിൽ വ്യക്തമാക്കി. അതിർത്തി അടച്ചതിന് എതിനെതിരായ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ വാദം കേൾക്കുന്നത്.

വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. രോഗികളെ തടയരുതെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, പൗരാവകാശ ലംഘനമാണ് നടക്കുന്നതെന്നും കേരളത്തിലെ പൗരൻമാർക്ക് അവശ്യസാധനങ്ങളും ചികിത്സയും കിട്ടാത്ത സാഹചര്യമുണ്ടെന്നും കേരളം വ്യക്തമാക്കി. ദേശീയപാത അടക്കാൻ കർണാടകത്തിന് അനുമതിയില്ലെന്നും ഇരിട്ടി, കുടക്, വിരാജ്‌പേട്ട റോഡുകൾ തുറക്കണമെന്നും കേരളം ആവശ്യമുന്നയിച്ചു.

കർണാടക സർക്കാരിൻ്റെത് കണ്ണിൽച്ചോരയില്ലാത്ത നടപടിയാണെന്ന വിമർശനം ഉയരുകയാണ്. വിഷയത്തിൽ ഇടപെട്ട കേന്ദ്രസർക്കാരും കർണാടകത്തിൻ്റെ നിലപാടിനെ നിശബ്ദം പിന്താങ്ങുകയാണ്. രണ്ട് ബിജെപി സർക്കാരുകളും ഒത്തുകളിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നു.

കേരളത്തിലെ ബിജെപി നേതാക്കന്മാരും ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, കാസർകോട് മഞ്ചേശ്വരത്ത് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖർ ആണ് മരിച്ചത്. ഇതോടെ അതിർത്തി നിയന്ത്രണത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി.

Vinkmag ad

Read Previous

പ്രവാസികളുടെ വിയര്‍പ്പിന്റെ കാശിലാണ് കഞ്ഞികുടിച്ചിരുന്നതെന്ന് മറക്കണ്ട; മുഖ്യമന്ത്രി

Read Next

രണ്ടര ലക്ഷത്തോളം പേർ മരിക്കാൻ സാധ്യത: അമേരിക്കയെ ഞെട്ടിച്ച് ട്രംപിൻ്റെ പ്രസ്താവന; രണ്ടാഴ്ചക്കാലം വേദന നിറഞ്ഞതാകും

Leave a Reply

Most Popular