കേരളത്തിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു; 69കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരണപ്പെട്ടത്

കേരളത്തിൽ ആദ്യ കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വ്യക്തിയാണ് മരണപ്പെട്ടത്. ഇയാൾക്ക് 69 വയസായിരുന്നു.  മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് ഇയാൾ.

ദുബായിൽ നിന്ന് എത്തിയ ഇദ്ദേഹം കടുത്ത ന്യുമോണിയയുമായാണ് ആശുപത്രിയിലെത്തിയത്. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇയാൾ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Vinkmag ad

Read Previous

ബ്രിട്ടനില്‍ ആറ് ലക്ഷം പേര്‍ക്ക് വൈറസ് ബാധയെന്ന് മുന്നറിയിപ്പ്; എന്ത് ചെയ്യുമെന്നറിയാതെ ബ്രിട്ടന്‍; കാട്ടു തീ പോലെ കൊറോണ യുകെയെയും കീഴടക്കുന്നു

Read Next

അതിർത്തി അടച്ച് കർണാടക സർക്കാരിൻ്റെ ക്രൂരത; മംഗളൂരു സ്വദേശിയുടെ ജീവൻ പൊലിഞ്ഞു

Leave a Reply

Most Popular