തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്കും അല്ലു അര്‍ജുന്‍ സംഭാവന നല്‍കിയിരുന്നു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനൊപ്പം താനുണ്ടെന്ന് അല്ലു അര്‍ജുന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മുന്‍പ് പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജുന്‍ എത്തിയിരുന്നു.
കവി ഒ.എന്‍.വി കുറുപ്പിന്റെ കൃതികളുടെ ഒരു വര്‍ഷത്തെ റോയല്‍റ്റി തുകയായ രണ്ട് ലക്ഷം രൂപ മകന്‍ രാജീവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
