രാജ്യം ഒറ്റക്കെട്ടായി പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യേണ്ട ഭീതിജനകവും ദുഃഖകരവുമായ സാഹചര്യത്തില്‍ ഒരു പ്രത്യേക മത വിഭാഗത്തിനും സംഘത്തിനുമെതിരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും വര്‍ഗീയത വളര്‍ത്തുവാനുമുള്ള ശ്രമം അപകടരവും നീചവുവുമാണെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പരാജയം മറച്ചുവെച്ചാണ് വര്‍ഗീയ വിദ്വേഷ പ്രചാരണം നടക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അമീര്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രസ്താവനയുടെ പൂര്‍ണരൂപം
നമ്മുടെ രാജ്യം ഒന്നടങ്കം കൊറോണ വൈറസിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെല്ലാവരും ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാറുകളുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനും വൈറസ് വ്യാപനം തടയുവാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുവാനും ബാധ്യസ്ഥരാണ്. അതോടൊപ്പം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുവാനും അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കുവാനും ആവശ്യമായ സത്വര നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് ഈ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ ഏറെ അനിവാര്യമാണ്.
ഇന്ന് സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് മര്‍ക്കസുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. രാജ്യ നിവാസികള്‍ ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ട ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ചില ശക്തികള്‍ തബ്ലീഗ് മര്‍ക്കസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വളച്ചൊടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനും വംശീയ വിദ്വേഷത്തിനുമായി ഉപയോഗപ്പെടുത്തുകയാണ്. വലിയൊരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോട് കൂടിയാണ് ഈ ദുഷ്പ്രചാരണം കൊഴുത്തു കൊണ്ടിരിക്കുന്നത്.
രാജ്യമൊന്നടങ്കം ലോക്ക്ഡൗണ്‍ പ്രിഖ്യാപിച്ചത് ആവശ്യമായ മുന്‍കരുതലുകളോ ആസൂത്രണമോ ഇല്ലാതെയായിരുന്നു എന്ന ആരോപണം ശക്തമായി നില നില്‍ക്കുന്നുണ്ട്. അതിന്റെ വ്യക്തമായ ദൃഷ്ടാന്തമായിരുന്നു കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഡല്‍ഹിയുടെ തെരുവുകളില്‍ നിറഞ്ഞൊഴുകിയത്. പതിനായിരങ്ങള്‍ വീടണയാന്‍ വേണ്ടി കാല്‍നടയായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വന്നത് അത്യധികം ഭീതിജനകമാണ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടയിലാണ് ഡല്‍ഹി സര്‍ക്കാര്‍ തബ്ലീഗ് മര്‍ക്കസിനും അതിന്റെ ഭാരവാഹികള്‍ക്കുമെതിരെ എകഞ തയ്യാറാക്കുവാനും കേസ് എടുക്കുവാനും പോലീസ് അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അത്യധികം വേദനാജനകവും അതിലുപരി പ്രതിഷേധാര്‍ഹവുമാണ്. മാര്‍ച്ച് 25ന് രാജ്യമൊന്നടങ്കം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ മര്‍ക്കസ് ഭാരവാഹികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ ധാരാളം പേര്‍ താമസിക്കുന്നുണ്ടെന്നും അവരെ അവരുടെ പ്രദേശങ്ങളിലേക്കെത്തിക്കുവാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും വാഹന സൗകര്യമുള്‍പ്പെടെ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് മൂന്ന് അപേക്ഷകള്‍ ഡല്‍ഹി പോലീസ് അധികാരികള്‍ക്ക് നല്‍കിയെങ്കിലും അവ അനുഭാവപൂര്‍വ്വം പരിഗണിക്കുവാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനോ അവര്‍ തയ്യാറായില്ല എന്നതാണ് വാസ്തവം.
എന്നാല്‍ ഇപ്പോള്‍ തബ്ലീഗ് ജമാഅത്തിനെയും അവരുടെ മര്‍ക്കസിനെയും മുന്‍നിര്‍ത്തി വലിയ തോതില്‍ വര്‍ഗീയ നിറം നല്‍കാനും വംശീയ വിദ്വേഷം പ്രചരിപ്പിക്കുവാനും ശ്രമിക്കുന്നത് അത്യന്തം ലജ്ജാകരവും ദു:ഖകരവുമാണ്. യഥാര്‍ഥത്തില്‍ നാം അന്വേഷിക്കേണ്ടത് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരങ്ങള്‍ ഡല്‍ഹിയിലും മറ്റും തെരുവിലിറങ്ങാനും കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടുവാനും അതിനിടയില്‍ ചിലര്‍ മരിച്ചുവീഴാനും കാരണക്കാര്‍ ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരത്തെ സംബന്ധിച്ചാണ്. ഈ കൊടും അപരാധത്തിന്റെ ഉത്തരവാദികള്‍ ആരാണ് എന്ന ചോദ്യം ഏറെ ഗൗരവമര്‍ഹിക്കുന്നുണ്ട്.
തബ്ലീഗ് ജമാഅത്തിനും മര്‍ക്കസിനുമെതിരെ കേസെടുക്കുന്നതിന് മുമ്പ് ഒന്നാമതായി എകഞ തയ്യാറാക്കേണ്ടത് ദല്‍ഹി സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെയാണ്. കാരണം തികച്ചും നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ലോക്ക്ഡൗണിന്റെ ഭാഗമായി ആവശ്യമായ സജ്ജീകരണങ്ങളൊരുക്കുന്നതിലും പരിഭ്രാന്തരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തിലും ഡല്‍ഹി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. രണ്ടാമതായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി രാജ്യത്തിന്റെ ക്രമസമാധാന പാലനത്തിന് വേണ്ട യാതൊരു മുന്‍കരുതലും ആസൂത്രണവും നടത്താത്ത കേന്ദ്ര അഭ്യന്തര മന്ത്രിക്കെതിരെയാണ്. പൗരന്മാര്‍ക്ക് ആവശ്യമായ ഭക്ഷണമുള്‍പ്പെടെ പ്രാഥമിക ആവശ്യങ്ങളുടെ ലഭ്യത പോലും ഉറപ്പുവരുത്താത്ത ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനമായിരുന്നു ലോക്ക്ഡൗണ്‍ എന്ന വിമര്‍ശനം ശക്തമായ ഈ സന്ദര്‍ഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ അപരാധമാണ് ചെയ്തത്.
രാജ്യ നിവാസികള്‍ ഒറ്റക്കെട്ടായി പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യേണ്ട ഈ അത്യധികം ഭീതിജനകവും ദുഃഖകരവുമായ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പരാജയം മറച്ചുവെക്കുകയും ഒരു പ്രത്യേക മത വിഭാഗത്തിനും സംഘത്തിനുമെതിരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും വര്‍ഗീയത വളര്‍ത്തുവാനുമുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അത്യധികം അപകടരവും നീചവുവുമാണ്. ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുവാനും നടപ്പില്‍ വരുത്തുവാനും മത ജാതിഭേദമന്യേ എല്ലാവരുടെയും ബാധ്യതയാണ്. എന്നാല്‍ ഈ കാര്യത്തില്‍ സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പരിമിതികളും പോരായ്മകളും പരിഹരിക്കുവാന്‍ ആവശ്യമായ അടിയന്തിര ഇടപെടലുകളും നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. അതിന് വേണ്ട സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം വര്‍ഗീയ, വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്.
മുഴുവന്‍ ജനങ്ങളും അവരുടെ വ്യക്തിപരമായ ബാധ്യതകള്‍ പൂര്‍ത്തീകരിക്കുകയും സര്‍ക്കാറിനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സഹായിക്കുകയും ചെയ്യുവാനും രാജ്യ നിവാസികള്‍ ഒന്നടങ്കം രംഗത്ത് വരണമെന്നാണ് ജമാഅത്തെ ഇസ്ലാമിക്ക് ഈ സന്ദര്‍ഭത്തില്‍ ആഹ്വാനം ചെയ്യാനുള്ളത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ധാരാളം പോരായ്മകളും കുറവുകളുമുണ്ടെന്നത് ഒരു നഗ്‌ന യാഥാര്‍ഥ്യമാണ്. അത് പരിഹരിക്കുവാന്‍ ഇരു സര്‍ക്കാറുകളും രംഗത്ത് വന്നേ മതിയാകൂ. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ആവശ്യമായ എല്ലാ സഹായവും ചെയ്യാന്‍ ജമാഅത്തെ ഇസ്ലാമി തയ്യാറാണ് എന്ന് കൂടി ഉത്തരവാദിത്തപ്പെട്ടവരുടെ മുമ്പാകെ ബോധ്യപ്പെടുത്താന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നു
