കേന്ദ്ര മന്ത്രി കൈലാഷ്‌ ചൗധരിക്ക് കൊവിഡ്

കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ്‌ ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോദ്‌പൂരിലെ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലാണ്. ട്വിറ്ററിലൂടെയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് പരിശോധന നടത്തിയതെന്നും ഫലം പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവർ ക്വാറന്‍റൈനിൽ പോകണമെന്നും കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്‍റ് മണ്ഡലമായ ജയ്‌സാൽമറിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.

Vinkmag ad

Read Previous

കരിപ്പൂര്‍ വിമാന അപകടം മരണ സംഖ്യ 17 ; മരിച്ചവരില്‍ കുട്ടികളും നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Read Next

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മൂന്നാം ദിനവും തിരച്ചിൽ തുടരുന്നു

Leave a Reply

Most Popular