കോവിഡ് പിടിപെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡല്‍ഹി മേദാന്ത ആശുപത്രി. ആരോഗ്യ വിഷയങ്ങളില്‍ അമിത് ഷാ ഡല്‍ഹിയില്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ആശുപത്രിയാണ് മേദാന്ത.
എയിംസ് ആശുപത്രിയിലെ ഒരു വൈദ്യ സംഘം അമിത് ഷായെ പ്രത്യേകമായി പരിചരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉന്നതരിൽ രോഗം പടരുന്നുണ്ടോയെന്ന ആശങ്കയേറുന്നു.
കഴിഞ്ഞ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ അമിത്ഷാ പങ്കെടുത്തിരുന്നു. മോദിയടക്കം യോഗത്തിന് സന്നിഹിതരായിരുന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു യോഗം എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് അറിയുന്നത്. അതേസമയം അടുത്ത് ഇടപഴകിയ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയയോട് നിരീക്ഷണത്തിൽ പോകാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
തമിഴ്നാട് ഗവര്‍ണര്‍ ബൻവരിലാൽ പുരോഹിത്, ബിജെപി ഉത്തര്‍പ്രദേശ് പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശിൽ ഒരു മന്ത്രി കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
