കോവിഡ് 19 കാലത്തെ കേന്ദ്രസർക്കാരിൻ്റെ നടപടികളെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ കപിൽ സിബൽ. രണ്ട് തരത്തിലുള്ള ഇന്ത്യയുണ്ടെന്നാണ് കപിൽ സിബൽ പറഞ്ഞിരിക്കുന്നത്.
രണ്ട് തരത്തിലുള്ള ഇന്ത്യ. ഒന്ന്, വീട്ടില്‍ യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്തക്ഷാരി കളിക്കുന്നു. മറ്റൊന്ന് വീട്ടിലെത്താന്‍ ശ്രമിക്കുന്നു. അതിജീവനത്തിനായി പോരാടുന്നു, ഭക്ഷണമില്ലാതെ, പാര്‍പ്പിടമില്ലാതെ, സഹായമില്ലാതെ’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ യോഗ പരിശീലിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരുന്നു. മന്ത്രി പ്രകാശ് ജാവദേക്കര്‍ രാമായണം കാണുന്നതിന്റെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജനത കര്‍ഫ്യൂ വേളയില്‍ അന്തക്ഷാരി കളിക്കുന്നതും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിനെ പരോക്ഷമായി പരിഹസിച്ചു കൊണ്ടാണ് സിബലിന്റെ വിമര്‍ശനം.

Tags: kapil sibal|tweet