കൊവിഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് പാര്‍ലമെന്‍ററി സമിതി

കൊവിഡും അനുബന്ധ പ്രശനങ്ങളും ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുമെന്ന് പാര്‍ലമെന്‍ററി സമിതി. ഓഗസ്റ്റ് 19 ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരുമായും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയയുമായും യോഗം ചേരുമെന്ന് രാജ്യസഭ വെബ്‌സൈറ്റ് അറിയിച്ചു. കോൺഗ്രസ് നേതാവ് ആനന്ദ് ശർമക്കാണ്‌ സമിതിയുടെ നേതൃത്വം. കേന്ദ്രസർക്കാർ സ്വീകരിച്ച പകർച്ചവ്യാധി പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

കൊവിഡ് ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഉയർന്ന വിലയെക്കുറിച്ച് ജൂലൈയിൽ നടന്ന അവസാന യോഗത്തിൽ ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,079 പുതിയ കൊവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകള്‍ 27 ലക്ഷം കടന്നു. 876 മരണങ്ങൾ കൂടി മരണസംഖ്യ 51,797 ആയി ഉയർന്നു.

Vinkmag ad

Read Previous

കരിപ്പൂർ വിമാനാപകടം; അന്വേഷണം നടക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം

Read Next

ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രക്ഷോഭവുമയി അസമില്‍ ജനം തെരുവിലിറങ്ങി; സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളികത്തുന്നു

Leave a Reply

Most Popular