മുംബെയിൽ മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച ആശുപത്രിയിൽ വീണ്ടും നഴ്സുമാർക്ക് കോവിഡ് ബാധ. 50 മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ച വൊക്കാർഡ് ആശുപത്രിയിലാണ് പുതുതായി 12 മലയാളി നഴ്സുമാരടക്കം 15 നഴ്സുമാരും ഒരു ഡോക്ടരും രോഗബാധിതരായത്.
പൂനെയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കൂടി രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ല. ജീവനക്കാർക്ക് വ്യാപകമായി രോഗബാധ ഉണ്ടായതിനെ തുടർന്ന് ആശുപത്രി പൂട്ടിയിരിക്കുകയാണ്. ചികിത്സയിലായിരുന്നു 12 നഴ്സുമാർക്ക് രോഗം ഭേദമായിട്ടുണ്ട്.
പൂനെയിലെ റൂബിഹാൾ ആശുപത്രിയിൽ ഇന്ന് 2 മലയാളി നഴ്സുമാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവിടെ നാല് നഴ്സുമാർ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോംബിവലിയിലെ ഐകോൺ ആശുപത്രി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ പൂട്ടി. ഇതോടെ 15 ആശുപത്രികളാണ് കൊവിഡിനെ തുടർന്ന് മുംബയിൽ പൂട്ടിയത്.
