കൂടുതൽ കോവിഡ് രോഗികളുമായി മലപ്പുറം; തടയാനാകാതെ സമ്പർക്ക രോഗ വ്യാപനം

സംസ്ഥാനത്തെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്ന നിലയിൽ തുടരുകയാണ്. സമ്പർക്ക രോഗബാധിതരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. സമ്പർക്കവ്യാപനം തടയാനാകാത്തത് ആരോഗ്യ മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.

തിരുവനന്തപുരത്തെ മറികടന്ന് മലപ്പുറത്താണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  മലപ്പുറം ജില്ലയില്‍ നിന്നുള്ള 413 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 378 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 243 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 220 പേര്‍ക്കുമാണ് കോവിഡ് ബാധയുണ്ടായത്.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 109 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 85 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, തൃശൂര്‍ ജില്ലയിലെ 2, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 303 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 85 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 90 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 119 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 240 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 140 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 99 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.

ഇതോടെ 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,794 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,66,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,010 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1834 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Vinkmag ad

Read Previous

മോദിയുടെ പിതാവിൻ്റെ ചായക്കടയെക്കുറിച്ച് വിവരമില്ലെന്ന് റയിൽവേ; വിവരാവകാശ ചോദ്യത്തിന് മറുപടി

Read Next

കാരവന്‍ മാഗസിനിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള സംഘപരിവാര്‍ ആക്രമണം; പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ പോലിസിനോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു

Leave a Reply

Most Popular