കുൽഭൂഷൺ ജാദവ് കേസ് :വിശാല ബെഞ്ച് രൂപീകരിച്ചു

കുൽഭൂഷൺ ജാദവ് കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതി വിശാല ബെഞ്ച് രൂപീകരിച്ചു. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് ബെഞ്ച് രൂപീകരിച്ചത്. ബെഞ്ചിൽ ഐ‌എച്ച്‌സി ചീഫ് ജസ്റ്റിസ് അഥർ മിനല്ല, ജസ്റ്റിസ് അമീർ ഫാറൂഖ്, ജസ്റ്റിസ് മിയാൻ ഗുൾ ഹസ്സൻ ഔറംഗസേബ് എന്നിവർ ഉൾപ്പെടുന്നു. സെപ്റ്റംബർ മൂന്നിനാണ് കേസിന്റെ വാദം കേൾക്കുന്നത്.

കുൽഭൂഷൺ ജാദവിന് നിയമപരമായ പ്രതിനിധിയെ നിയമിക്കുന്ന കാര്യത്തിൽ ഇമ്രാൻ ഖാൻ സർക്കാർ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടുവെന്ന് അറിയിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ നിലപാട് വ്യക്തമാക്കാൻ അവസരം നൽകണമെന്ന് ഇസ്ലാമാബാദ് കോടതി പറഞ്ഞതായി പാകിസ്ഥാൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. കേസിലെ ഫലപ്രദമായ എല്ലാ മാർഗങ്ങളും പാകിസ്ഥാൻ തടഞ്ഞതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചാരവൃത്തി ആരോപിച്ച് 2016 ലാണ് ബലൂചിസ്ഥാനിൽ നിന്ന് ജാദവിനെ അറസ്റ്റ് ചെയ്തത്. 2017 ഏപ്രിലില്‍ ഇദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചു.
Vinkmag ad

Read Previous

കരിപ്പൂര്‍ വിമാന അപകടം മരണ സംഖ്യ 17 ; മരിച്ചവരില്‍ കുട്ടികളും നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Read Next

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മൂന്നാം ദിനവും തിരച്ചിൽ തുടരുന്നു

Leave a Reply

Most Popular