കുറ്റപത്രം ഭാഗികം: പാലത്തായി കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവ്

ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനകേസില്‍ തുടരന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്.തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഭാഗികമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍കോടതി ഉത്തരവിട്ടത്. കേസില്‍ പ്രതിയും അധ്യാപകനും ബി.ജെ.പി നേതാവുമായപത്മരാജന് ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അതേ സമയം ക്രൈബാഞ്ചിന്റെ തുടരന്വേഷണമല്ല വേണ്ടത് പുനരന്വേഷണമാണ് വേണ്ടതെന്ന ആവശ്യമാണ് ശക്തായി ഉയരുന്നത്. നേരത്തെ നല്‍കിയ ഭാഗിക കുറ്റപത്രത്തിന്റെ തുടര്‍ച്ചയാണ് ഇനിയുണ്ടാവുക അത് ഇരയ്ക്ക് നീതികിട്ടുന്നതായിരിക്കില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

പോക്‌സോ വകുപ്പുകള്‍ ചുമത്താത്തതാണ് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു.കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. പ്രതിയായ ബിജെപി നേതാവിനെ വെള്ളപൂശി എസ് ശ്രീജിത്തിന്റെ ടെലിഫോണ്‍ സംഭാഷണത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

Vinkmag ad

Read Previous

പൗരത്വ സമരം നയിച്ച ഷര്‍ജീല്‍ ഇമാമിന് കൊവിഡ് 19; രാഷ്ട്രീയ തടവുകാരോട് കണക്ക് തീർക്കാൻ കോവിഡിനെ ഉപയോഗിക്കുന്നെന്ന് വിമർശനം

Read Next

രാമക്ഷേത്ര നിർമ്മാണം രാജ്യത്തുനിന്നും കോവിഡിനെ അകറ്റും: ക്ഷേത്രം നിർമ്മിച്ചാലുള്ള ഉപയോഗം വ്യക്തമാക്കി ബിജെപി നേതാവ്

Leave a Reply

Most Popular