കുടിയേറ്റ തൊഴിലാളിയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം ട്രെയിനിലെ ശുചിമുറിയില്‍; കണ്ടെത്തിയത് അണുവിമുക്തമാക്കുന്നതിനിടെ

കുടിയേറ്റ തൊഴിലാളിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ട്രെയിനിലെ ശുചിമുറിയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സി റാണി റയില്‍വെ സ്റ്റേഷനില്‍ വച്ചാണ് തൊഴിലാളിയുടെ മൃതദേഹം കണ്ടത്. ഒരു ട്രിപ്പ് പൂര്‍ത്തിയാക്കി ട്രയിന്‍ കോച്ചുകള്‍ അണുവിമുക്തമാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

യു.പിയിലെ ബസ്തി ജില്ലക്കാരനായ മോഹൻ ലാൽ ശർമ എന്ന മുപ്പത്തെട്ടുകാരന്റേതാണ് മൃതദേഹം. മുംബയിലാണ് ഇയാൾ ജോലിചെയ്യുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടമായതോടെ നാട്ടിലേക്ക് ശ്രമിക് ട്രെയിനിൽ മടങ്ങിയതായിരുന്നു അദ്ദേഹം.

കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾ വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ 20 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് ഉത്തർപ്രദേശിലേക്ക് മടങ്ങിയത്.

ശര്‍മ്മയുടെ ബാഗില്‍ 28,000 രൂപയും ഒരു ബാര്‍ സോപ്പും കുറച്ചു പുസ്തകങ്ങളമാണ് ഉണ്ടായിരുന്നത്. കോവിഡ് ടെസ്റ്റും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ശര്‍മ്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Vinkmag ad

Read Previous

കുടിയേറ്റ തൊഴിലാളി പാലായനം: കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

Read Next

അമേരിക്കയിലെ ദുരിതത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ലോകാരോഗ്യ സംഘടനയെ പഴിച്ച് ട്രംപ്; സംഘടനയുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിച്ചു

Leave a Reply

Most Popular