കുടിയേറ്റ തൊഴിലാളികൾക്കായി ആദ്യ ട്രയിൻ അനുവദിച്ചു; വിമാന സർവ്വീസ് ആരംഭിക്കാനും പദ്ധതി

കുടിയേറ്റ തൊഴിലാളികൾക്ക് രാജ്യത്ത് ആദ്യ ട്രെയിൻ സർവ്വീസ് കേന്ദ്ര സർക്കാർ അനുവദിച്ചു. തെലുങ്കാനയില്‍നിന്ന് ജാർഖണ്ഡിലേക്കാണ് 24 ബോഗിയുള്ള ട്രെയിന്‍ അനുവദിച്ചത്. സമ്പര്‍ക്ക അകലം പാലിക്കുന്നതിന്റെ ഭാഗമായി മുപ്പത് ശതമാനം സീറ്റുകളില്‍ മാത്രമേ യാത്ര അനുവദിക്കൂ.

അതേസമയം, വിമാന സർവീസ് പുനരാരംഭിക്കുന്നതിന് തയാറെടുക്കാന്‍ വിമാനകമ്പനികള്‍ക്കും എയര്‍പോര്‍ട്ടുകള്‍ക്കും കേന്ദ്ര സർക്കാർ നിര്‍ദേശം നൽകി. മേയ് പകുതിയോടെ ഭാഗികമായി സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി.

എയര്‍പോര്‍ട്ട് അതോറിട്ടി കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം കൈമാറി. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ആയിരിക്കും ആദ്യം ആരംഭിക്കുക.

Vinkmag ad

Read Previous

ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗം ഭേദമായി;

Read Next

ഏവരെയും ഞെട്ടിച്ച് കിം പൊതുവേദിയിൽ; ഫാക്ടറി ഉദ്ഘാടനത്തിൻ്റെ ഫോട്ടോ പുറത്ത്

Leave a Reply

Most Popular