കുടിയേറ്റ തൊഴിലാളുകളുമായി മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ വഴിമാറി ഒഡീഷയിലെത്തി. മഹാരാഷ്ട്രയിലെ വസായ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മെയ് 21 ചൊവ്വാഴ്ചയാണ് ട്രെയിന്‍ പുറപ്പെട്ടത്.
ലോക്കോ പൈലറ്റിന് വഴിതെറ്റിയതാണ് എന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. ഒഡീഷയില്‍ എത്തിയപ്പോഴാണ് ട്രെയിന്‍ വഴിമാറി ഓടിയ കാര്യം തങ്ങള്‍ അറിഞ്ഞതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഖോരക്പൂരില്‍ നിന്ന് ഏകദേശം 750 കിലോമീറ്ററോളം ദൂരമുണ്ട് റൂര്‍ക്കലയിലേക്ക്.
അതേസമയം, ട്രെയിന്‍ വഴിതിരിച്ച് വിട്ടതാണ് എന്നാണ് റെയില്‍വെയുടെ വിശദീകരണം. തിരക്ക് ഒഴിവാക്കാനായി ബിഹാറിലേക്കുള്ള ട്രെയിനുകളും റോര്‍ക്കേല വഴി തിരിച്ചുവിട്ടിരുന്നു എന്നാണ് റെയില്‍വെ പറയുന്നത്.
