കിം ജോംഗ് ഉന്‍മരിച്ചെന്ന് വാര്‍ത്തകള്‍; മറുപടിപറയാതെ ഉത്തരകൊറിയ

ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ മരിച്ചതായി ഹോങ്കോങ് മാധ്യമം. മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ജപ്പാന്‍ മാധ്യമവും അമേരിക്കയും റിപ്പോര്‍ട്ടും ചെയ്യുന്നു. എന്നാല്‍ വാര്‍ത്ത സ്ഥിരികരിക്കാന്‍ ഉത്തര കൊറിയ തയ്യാറായിട്ടില്ല.

മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നായിരുന്നു അമേരിക്കയില്‍ നിന്നുള്ള ആദ്യ റിപ്പോര്‍ട്ട്. ഇത് ഉത്തരകൊറിയ നിഷേധിച്ചു. സാമ്രാജ്യത്വ ശക്തിയുടെ പ്രചരണമെന്ന് കിമ്മിന്റെ ഫെയ്സ് ബുക്കില്‍ പോസ്റ്റും എത്തി. ഇതോടെ എല്ലാവരും മരണ വാര്‍ത്ത തള്ളി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ച എത്തുന്നു. ഹോങ്കോങ് സാറ്റലൈറ്റ് ടിവി ഉപ ഡയറക്ടറുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് കിമ്മിന്റെ മരണ വാര്‍ത്ത വീണ്ടും പ്രത്യക്ഷപ്പെട്ടത്. മുഖമൊഴികെ ദേഹം മൂടിയ നിലയില്‍ കിടക്കുന്ന കിമ്മിന്റെ ചിത്രങ്ങളും ഒപ്പം പ്രചരിച്ചു.

കിമ്മിന്റെ ചികിത്സക്കായി ഉപദേശം നല്‍കാനായി ചൈന വിദഗ്ധ സംഘത്തെ ഉത്തര കൊറിയയിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര ലെയ്സണ്‍ വിഭാഗത്തിലെ മുതിര്‍ന്ന അംഗം ഉള്‍പ്പെടെയാണ് വ്യാഴാഴ്ച പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനും സ്ഥിരീകരണമില്ല. കിം ഗുരുതരാവസ്ഥയിലാണെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ വെബ്സൈറ്റായ ഡെയിലി എന്‍കെയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ അമേരിക്കന്‍ മാധ്യമങ്ങളിലും വാര്‍ത്ത എത്തി.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular