കാസർകോട് സ്വദേശിനിയായ കുഞ്ഞിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചു; പരാതിയുമായി എംഎൽഎ നെല്ലിക്കുന്ന്

കാസർകോട് നിവാസികളെ കർണാടക സർക്കാർ അകറ്റി നിർത്തിയതുപോലെ കേരളത്തിലെ ആശുപത്രികളും വിവേചനം കാണിച്ചതായി പരാതി. കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്ന് ഞെട്ടിക്കുന്ന ഈ വിവരം അറിയിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു

കൊറോണ വൈറസ് വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടുകളാണ് കാസറഗോഡ് നിവാസികൾ അനുഭവിച്ചത്. പ്രത്യേകിച്ചു ചികിത്സാ സൗകര്യം നിഷേധിച്ച കർണാടകയുടെ ക്രൂര നടപടി നിരവധി ജീവനുകളാണ് കവർന്നത്.

എന്നാൽ സമാനമായ ഇടപെടലാണ് കേരളത്തിലെ മറ്റു ജില്ലകളിലെ ആശുപത്രികളിൽ നിന്നും നേരിടുന്നതെന്നാണ് എംഎൽഎ നെല്ലിക്കുന്ന് കത്തിലൂടെ അറിയിക്കുന്നത്. കാസർകോട് നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ അപൂർവ്വ രോഗബാധിതയായ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്.

Vinkmag ad

Read Previous

കണ്ണൂരിലേത് പോക്‌സോ ജിഹാദ് ! പുതിയ ആരോപണവുമായി സംഘപരിവാര്‍

Read Next

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു; അവസാന കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു

Leave a Reply

Most Popular