കാശ്മീരില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് ആയുധമെത്തിച്ച ബിജെപി നേതാവ് അറസ്റ്റില്‍; പിടിയിലായത് ‘സര്‍പഞ്ച്’

കാശ്മീരില്‍ തീവ്രവാദ സംഘടനകള്‍ക്ക് ആയുധമെത്തിച്ച് നല്‍കിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. തീവ്രവാദ സംഘടനകളുമാടി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിംഗ് പിടിയിലായകേസിലാണ് ബിജെപി നേതാവ് അറസ്റ്റിലായിരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷക്ക് വിധേയനായ അഫ്സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ആരോപണമുള്ള ദവീന്ദര്‍ സിംഗ് ജനുവരിയിലാണ് തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായത്. 2018-ല്‍ ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു

ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ ‘സര്‍പഞ്ച്’ ആയിരുന്ന താരിഖ് അഹ്മദ് മിര്‍ (36) ആണ് ബുധനാഴ്ച പിടിയിലായത്. ബിജെപിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയും പഞ്ചയത്ത് പ്രസിണ്ടന്റുമാണ് അറസറ്റിലായ താരിഖ്.ദവീന്ദര്‍ സിംഗിനൊപ്പം പിടിയിലായ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധം ലഭ്യമാക്കാന്‍ താരിഖ് അഹ്മദ് ഇടപെട്ടിരുന്നുവെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2011-ല്‍ താരിഖ് അഹ്മദ് മിര്‍ ഷോപ്പിയാന്‍ ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ബി.ജെ.പിയുടെ പിന്തുണയോടെയായിരുന്നു. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇയാള്‍ വാചി നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

തീവ്രവാദികള്‍ക്ക് ആയുധം എത്തിച്ചുനല്‍കുന്ന ഇടനിലക്കാരനാണ് മിര്‍ എന്നും ഇയാളെ കോടതിയില്‍ ഹാജരാക്കി ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദവിന്ദര്‍ സിംഗ് അറസ്റ്റ് ചെയ്യപ്പെട്ട കേസുമായി താരിഖ് മിറിന് നേരിട്ട് ബന്ധമില്ലെങ്കിലും ഹിസ്ബുല്‍ അടക്കമുള്ള നിരവധി സംഘങ്ങള്‍ക്ക് ഇയാള്‍ ആയുധമെത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Vinkmag ad

Read Previous

ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗം ഭേദമായി;

Read Next

ഏവരെയും ഞെട്ടിച്ച് കിം പൊതുവേദിയിൽ; ഫാക്ടറി ഉദ്ഘാടനത്തിൻ്റെ ഫോട്ടോ പുറത്ത്

Leave a Reply

Most Popular