കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പോസ്റ്റ് ചെയ്തു :ഷാനിമോൾ ഉസ്മാനെതിരെ പരാതി

സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് ഷാനിമോൾ ഉസ്മാൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു .എന്നാൽ അതിൽ കശ്മീരിന്റെ പടം ഇല്ലായെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത് .പൊലീസില്‍ നല്‍കിയ പരാതിക്ക് പുറമെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്.

സിപിഐഎമ്മും ബിജെപിയുമാണ് അരൂര്‍, ചേര്‍ത്തല പൊലീസ് സ്റ്റേഷനുകളിലായി ഷാനിമോള്‍ ഉസ്മാനെതിരെ പരാതി നല്‍കിയത്സംഭവം വിവാദമായതോടെ എം.എല്‍.എ പോസ്റ്റ് പിന്‍വലിക്കുകയും ഇന്ത്യയുടെ പൂര്‍ണമായ ഭൂപടം പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഫോട്ടോ വന്നതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.ഫേസ്ബുക്ക് പേജ് അഡ്മിന് സംഭവിച്ച പിഴവാണെന്നായിരുന്നു സംഭവത്തില്‍ ഷാനിമോള്‍ ഉസ്മാന്റെ വിശദീകരണം.

Vinkmag ad

Read Previous

മേയ്ക്ക് ഫോർ വേൾഡ് ആണ് ഇനിയുള്ള ലക്ഷ്യമെന്ന് മോദി; 32 പൊതുമേഖലാ സ്ഥാപനങ്ങളടക്കം എല്ലാം വിറ്റുതുലച്ച കണക്ക് പറഞ്ഞ് കോൺഗ്രസ്

Read Next

ഒരു കോടിയുടെ കഞ്ചാവുമായി പിടിയിലായത് ബിജെപി മുന്‍ ഐടി സെല്‍ ജീവനക്കാരന്‍

Leave a Reply

Most Popular