മാധ്യമപ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സര്‍ പ്രൈസ് മൂന്ന് ഇന്ത്യാക്കാർക്ക്. മൂന്നുപേരും കശ്മീരിൽ നിന്നുള്ള ഫോട്ടോ ജേർണലിസ്റ്റുകളാണ് എന്ന പ്രത്യേകതയും ഇത്തവണത്തെ അവാർഡിനുണ്ട്. ലോക്ക്ഡൗണിനിടെയാണ് അവാർഡ് പ്രഖ്യാപിച്ചത്.
അസോസിയേറ്റ് പ്രസ്സിലെ മാധ്യമപ്രവര്‍ത്തകരായ ദര്‍ യാസിന്‍, മുക്തര്‍ ഖാന്‍, ചന്ന് ആനന്ദ് എന്നിവര്‍ക്കാണ് പരമോന്നത ബഹുമതിയായ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. ലോക്ക്ഡൗണ്‍ കാലത്തെ ജമ്മു കശ്മീര്‍ ചിത്രങ്ങളെയാണ് പുലിറ്റ്‌സര്‍ പുരസ്കാര നേട്ടം തേടിയെത്തിയത്.
യുട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് പുലിറ്റ്‌സര്‍ ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ഡാന കാനഡി പുരസ്‌കാര വാര്‍ത്ത പ്രഖ്യാപിച്ചത്. ദര്‍ യാസിനും മുക്തര്‍ ഖാനും ശ്രീനഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ്. ആനന്ദ് ജമ്മു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലെ മത്സരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
“കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പുരസ്‌കാരം ലഭിച്ച ഫീച്ചര്‍ ഫോട്ടോഗ്രാഫി”. അവിശ്വസനീയമെന്നാണ് പുരസ്കാര ലബ്ധിയെക്കുറിച്ച് ആനന്ദ് പ്രതികരിച്ചത്.
