ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എക്കെതിരെ പരാതി. കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അരൂര്‍, ചേര്‍ത്തല പോലീസ് സ്‌റ്റേഷനുകളിലാണ് എംഎല്‍എക്കെതിരെ പരാതി നല്‍കിയത്.
സിപിഐഎം, സംഘപരിവാർ സംഘടകളാണ് എംഎൽഎക്കെതിര അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്. ഒപ്പം, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചു. ഫേസ്ബുക്ക് അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നും ഷാനിമോള്‍ ഉസ്മാന്‍ പിന്നീട് വിശദീകരണം നല്‍കി.
