കശ്മീരിൽ ആദ്യ കൊവിഡ് 19 മരണം; താഴ്വരയെ ക്രൂരമായി അവഗണിച്ച് കേന്ദ്രസർക്കാർ

കശ്മീരിൽ ആദ്യ കൊവിഡ് 19 മരണം. 65 വയസുള്ള  വ്യക്തിയാണ് മരണത്തിന് കീഴടങ്ങിയത്. ഇയാൾക്ക് മറ്റുപല രോഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഹൃദ്രോഗവും ഡയബറ്റീസും ഹൈപ്പർ ടെൻഷനും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു.

കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള വ്യക്തിയാണ് മരണപ്പെട്ടത്. അസുഖം മൂർച്ഛിച്ച ഇയാൾ ഹൃദയാഘാതം കാരണമാണ് മരണപ്പെട്ടത്. കശ്മീർ താഴ്വരയിൽ ഇതുവരെ എട്ടുപേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

എന്നാൽ, സ്ഥിതിഗതികൾ ഇത്രയും രൂക്ഷമായിട്ടും കശ്മീരിനെ കേന്ദ്രസർക്കാർ ക്രൂരമായി അവഗണിക്കുകയാണെന്ന പരാതി ഉയരുകയാണ്. കശ്മീരിലെ ഇൻ്റർനെറ്റ് സേവനം ഇപ്പോഴും കാര്യക്ഷമമല്ല. 2 ജി സേവനമാണ് താഴ്വരയിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇത് 4 ജിയായി ഉയർത്തി എന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അത്തരത്തിൽ ഒരു ഉത്തരവും വന്നിട്ടില്ല.

 

Vinkmag ad

Read Previous

ലോക്ക്ഡൗൺ: കർശന നടപടിയുമായി പോലീസ്; ഇന്ന് മാത്രം 2535 പേർ അറസ്റ്റിൽ

Read Next

വിദേശികളുടെ വിവരം മറച്ചുവച്ച അമൃതാനന്ദമയി മഠത്തെ തൊടാന്‍ കേരള പോലീസിന് മുട്ട് വിറയ്ക്കുന്നു; ആള്‍ ദൈവത്തിന് മുന്നില്‍ ദുരന്തനിവാരണ നിയമവും നോക്കുകുത്തി

Leave a Reply

Most Popular