ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിനോട് അടുപ്പമുള്ളവര്‍ പ്രതിയായതോടെ അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്ക് സംശയമുണ്ടാവുകയായിരുന്നു.
ബാല ഭാസ്കറിൻ്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കലാഭവൻ സോബി നിർണായക വെളിപ്പെടുത്തൽ നടത്തിയത് . കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങവെയാണ് അപയപ്പെചുത്താന്‍ ശ്രമം ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലുവിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്ന് പറഞ്ഞ് ഒരു കോമാളിയുടെ വേഷം കെട്ടിച്ചു. ഇതില്‍ മുഖ്യ പങ്ക് വഹിച്ചത് ഇസ്രയേലില്‍ ജോലിചെയ്യുന്ന കോതമംഗലം സ്വദേശിയാണെന്നും ഇവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്നും സോബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അപകടസ്ഥലത്തുവെച്ച് താന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു
