കോവിന്റെ മറവില്‍ വംശീയാധീക്ഷേപവുമായി രംഗത്തെത്തിയ ചൈനയിലെ മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്‍ിനെതിരെ വ്യാപക പ്രതിഷേധം. റെസ്റ്റൊറന്റില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നോട്ടിസ് പതിച്ചതാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയത്. ചൈനയിലെ ഗാന്‍ഷു പ്രവിശ്യയിലുള്ള മക് ഡൊണാള്‍ഡ് റെസ്റ്റൊറന്റിലാണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വിലക്ക് കല്‍പ്പിച്ചത്.
കറുത്ത വര്‍ഗ്ഗക്കാര്‍ കൊറോണ വൈറസ് പരത്തും എന്ന് ആക്ഷേപിച്ചാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 13,600ഓളം വരുന്ന ആഫ്രിക്കന്‍ വംശജര്‍ താമസിക്കുന്ന ഗാന്‍ഡഷു പ്രവിശ്യയിലുള്ള റസ്റ്റൊറന്റിലാണ് നോട്ടിസ് പതിച്ചത്. നോട്ടീസ് വൈറലയാതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി. ഇംഗ്ലീഷില്‍ എഴുതിയ നോട്ടീസില്‍ റെസ്റ്റൊറന്റില്‍ എത്തുന്ന ഉപഭോക്താക്കളുടെ ആരോഗ്യത്തെ കരുതിയാണ് കറുത്ത വര്‍ഗക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ യുഎസ് റെസ്റ്റൊറന്റ് ചെയ്നായ മക് ഡൊണാള്‍ഡ് വംശിയ അധികഷേപത്തില്‍ കുടുങ്ങിയത്. അതേസമയം ഗാന്‍ഷുവില്‍ 111 ആഫ്രിക്കന്‍ പൗരന്മാര്‍ക്കാണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്.
ഗാന്‍ഷു സിറ്റിയില്‍ ആഫ്രിക്കന്‍ വംശജര്‍ നേരിടുന്ന വംശീയ അധിക്ഷേപത്തെ വിമര്‍ശിച്ച് ആഫ്രിക്ക പരസ്യമായി ചൈനയെ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരം ഒരു അവഗണന കറുത്ത വര്‍ഗക്കാര്‍ നേരിടുന്നത്. സംഭവം വിവാദമായതോടെ ക്ഷമചോദിച്ച് റസ്റ്റോറന്റ് രംഗത്തെത്തിയട്ടുണ്ട്.
